നെല്ലിക്കുന്നില്‍ വീട്ടില്‍ തീപിടിത്തം; അടുക്കള ഭാഗത്തെ മുറി കത്തിനശിച്ചു

കാസര്‍കോട്: നെല്ലിക്കുന്നില്‍ വീട്ടില്‍ തീപിടിത്തം. അടുക്കള ഭാഗത്തെ മുറി കത്തിനശിച്ചു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളി റോഡിലെ പ്രവാസി എന്‍.എം മുഹമ്മദലിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. അടുക്കളക്ക് സമീപത്തായി വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീ പടര്‍ന്നത്. കട്ടിലും വസ്ത്രങ്ങളും മേല്‍ക്കൂരയും വയറിംഗും ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. ഓടി പാകിയതാണ് വീട്. മുഹമ്മദലിയുടെ ഉമ്മ നഫീസ, ഭാര്യ ഷമീമ, മക്കള്‍ തുടങ്ങിയവരാണ് വീട്ടിലുണ്ടായിരുന്നത്. നഫീസക്കാണ് തീ പടരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിന് അറിയിക്കുകയായിരുന്നു. […]

കാസര്‍കോട്: നെല്ലിക്കുന്നില്‍ വീട്ടില്‍ തീപിടിത്തം. അടുക്കള ഭാഗത്തെ മുറി കത്തിനശിച്ചു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളി റോഡിലെ പ്രവാസി എന്‍.എം മുഹമ്മദലിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. അടുക്കളക്ക് സമീപത്തായി വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീ പടര്‍ന്നത്. കട്ടിലും വസ്ത്രങ്ങളും മേല്‍ക്കൂരയും വയറിംഗും ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. ഓടി പാകിയതാണ് വീട്. മുഹമ്മദലിയുടെ ഉമ്മ നഫീസ, ഭാര്യ ഷമീമ, മക്കള്‍ തുടങ്ങിയവരാണ് വീട്ടിലുണ്ടായിരുന്നത്. നഫീസക്കാണ് തീ പടരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിന് അറിയിക്കുകയായിരുന്നു. രണ്ടരയോടെ ഫയര്‍ഫോഴ്‌സെത്തി തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവാവുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് കരുതുന്നു.

Related Articles
Next Story
Share it