ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: ആസ്പത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു മരിച്ചു. കാഞ്ഞങ്ങാട് അരിമല ആസ്പത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ബേക്കല്‍ മലാംകുന്നിലെ പുരുഷോത്തമന്‍ (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞെത്തിയ പുരുഷോത്തമന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. പരവനടുക്കത്തെ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ്. മുന്‍ പ്രവാസിയായ പുരുഷോത്തമന്‍ പാലക്കുന്ന് കഴകം ചിറമ്മല്‍ പ്രാദേശിക സമിതി സെക്രട്ടറിയാണ്. പരേതരായ കുഞ്ഞിരാമന്റെയും കാച്ചമ്മയുടെയും മകനാണ്. ഭാര്യ: വിമല. മക്കള്‍: പ്രണവ്, […]

കാഞ്ഞങ്ങാട്: ആസ്പത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു മരിച്ചു. കാഞ്ഞങ്ങാട് അരിമല ആസ്പത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ബേക്കല്‍ മലാംകുന്നിലെ പുരുഷോത്തമന്‍ (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞെത്തിയ പുരുഷോത്തമന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. പരവനടുക്കത്തെ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ്. മുന്‍ പ്രവാസിയായ പുരുഷോത്തമന്‍ പാലക്കുന്ന് കഴകം ചിറമ്മല്‍ പ്രാദേശിക സമിതി സെക്രട്ടറിയാണ്. പരേതരായ കുഞ്ഞിരാമന്റെയും കാച്ചമ്മയുടെയും മകനാണ്. ഭാര്യ: വിമല. മക്കള്‍: പ്രണവ്, പുണ്യ. സഹോദരങ്ങള്‍: പ്രേമ, പരേതനായ വാസു.

Related Articles
Next Story
Share it