ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലം തൊട്ടു

ന്യൂഡല്‍ഹി: ഇന്ത്യക്ക് ഇത് ചരിത്ര നിമിഷം. ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയര്‍ത്തി ചന്ദ്രയാന്‍ 3 ദൗത്യം പൂര്‍ണ്ണ വിജയം. ഐഎസ്ആര്‍ഒ പ്രതീക്ഷിച്ച കൃത്യ സമയത്ത് ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യന്‍ ലാന്‍ഡര്‍ ചന്ദ്രനെ തൊട്ടത് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തില്‍.ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് […]

ന്യൂഡല്‍ഹി: ഇന്ത്യക്ക് ഇത് ചരിത്ര നിമിഷം. ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയര്‍ത്തി ചന്ദ്രയാന്‍ 3 ദൗത്യം പൂര്‍ണ്ണ വിജയം. ഐഎസ്ആര്‍ഒ പ്രതീക്ഷിച്ച കൃത്യ സമയത്ത് ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യന്‍ ലാന്‍ഡര്‍ ചന്ദ്രനെ തൊട്ടത് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തില്‍.
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ആന്റ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ് വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍സ് കോപ്ലക്‌സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ് ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത്.

Related Articles
Next Story
Share it