മലപ്പുറത്ത് അബ്ദുല്ലക്കുട്ടിയുടെ ബൈസൈക്കിള്‍ കിക്ക്; ജയിച്ചാല്‍ കേന്ദ്ര ഫണ്ടില്‍ ഹൈടെക് സ്റ്റേഡിയം നിര്‍മിക്കും

മലപ്പുറം: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ജനവിധി തേടുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ പി അബ്ദുല്ലക്കുട്ടി പ്രചരണം പുരോഗമിക്കുന്നു. മലപ്പുറത്തിന്റെ സ്പന്ദനം കാല്‍പന്തിലാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രചരണമാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടേത്. ജയിച്ചാല്‍ കേന്ദ്ര ഫണ്ടുപയോഗിച്ച് മലപ്പുറത്ത് ഹൈടെക് സ്റ്റേഡിയം നിര്‍മിക്കുമെന്നാണ് വാഗ്ദാനം. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'സഭാങ്കം 2021' പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫുട്‌ബോളിനെ നെഞ്ചേറ്റുന്നവരുടെ നാടായ മലപ്പുറത്ത് ഹൈടെക് സ്റ്റേഡിയമില്ല. ബി.ജെ.പി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന തെറ്റിദ്ധാരണ മാറിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട ശക്തിയായി ബി.ജെ.പി […]

മലപ്പുറം: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ജനവിധി തേടുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ പി അബ്ദുല്ലക്കുട്ടി പ്രചരണം പുരോഗമിക്കുന്നു. മലപ്പുറത്തിന്റെ സ്പന്ദനം കാല്‍പന്തിലാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രചരണമാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടേത്. ജയിച്ചാല്‍ കേന്ദ്ര ഫണ്ടുപയോഗിച്ച് മലപ്പുറത്ത് ഹൈടെക് സ്റ്റേഡിയം നിര്‍മിക്കുമെന്നാണ് വാഗ്ദാനം. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'സഭാങ്കം 2021' പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫുട്‌ബോളിനെ നെഞ്ചേറ്റുന്നവരുടെ നാടായ മലപ്പുറത്ത് ഹൈടെക് സ്റ്റേഡിയമില്ല. ബി.ജെ.പി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന തെറ്റിദ്ധാരണ മാറിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട ശക്തിയായി ബി.ജെ.പി മാറി. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി മയമാണെങ്ങും. കോണ്‍ഗ്രസില്‍ വലിയ ഗ്രൂപ് പോരാണ് നടക്കുന്നത്.

കെ. മുരളീധരെന്റ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പിനും കൂടിയാണ് കളമൊരുങ്ങുന്നത്. ബി.ജെ.പി ഇടതു-വലതു മുന്നണികളെ വിറപ്പിക്കുന്ന പ്രകടനം ഈ തെരഞ്ഞെടുപ്പില്‍ പുറത്തെടുക്കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ശംസുദ്ദീന്‍ മുബാറക് സ്വാഗതവും സെക്രട്ടറി കെ.പി.എം. റിയാസ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it