വയനാട്ടിലേക്ക് സഹായ ഹസ്തവുമായി തെയ്യം കലാകാരന്‍ മനു പണിക്കരും സഹോദരങ്ങളും

കാസര്‍കോട്: കര്‍ക്കിടക മാസത്തില്‍ ആധിയും വ്യാധിയും മാറ്റാനായി വീടുകള്‍ തോറും ആടിവേടന്‍ കെട്ടിയാടി കിട്ടിയ ദക്ഷിണയില്‍ നിന്നും നല്ലൊരു വിഹിതം വയനാട്ടിലെ ദുരന്തഭൂമിയിലെ സഹോദരങ്ങള്‍ക്ക് നല്‍കി മനു പണിക്കരും സഹോദരങ്ങളും.പ്രശസ്ത തെയ്യം കലാകാരന്‍ മനു പണിക്കരും സഹോദരങ്ങളും (റിജേഷ്, സന്ദീപ്, ജിതിന്‍) ചേര്‍ന്ന് കര്‍ക്കിടക മാസത്തിലെ ആടിവേടന്‍ തെയ്യം കെട്ടിയാടി സ്വരൂപിച്ച തുക വയനാട്ടിലെ സഹോദരങ്ങള്‍ക്ക് നല്‍കാനായി കാസര്‍കോട് ജില്ലാ അധികാരിയുടെ ഓഫീസിലെത്തി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന് കൈമാറി. ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂര്‍ […]

കാസര്‍കോട്: കര്‍ക്കിടക മാസത്തില്‍ ആധിയും വ്യാധിയും മാറ്റാനായി വീടുകള്‍ തോറും ആടിവേടന്‍ കെട്ടിയാടി കിട്ടിയ ദക്ഷിണയില്‍ നിന്നും നല്ലൊരു വിഹിതം വയനാട്ടിലെ ദുരന്തഭൂമിയിലെ സഹോദരങ്ങള്‍ക്ക് നല്‍കി മനു പണിക്കരും സഹോദരങ്ങളും.
പ്രശസ്ത തെയ്യം കലാകാരന്‍ മനു പണിക്കരും സഹോദരങ്ങളും (റിജേഷ്, സന്ദീപ്, ജിതിന്‍) ചേര്‍ന്ന് കര്‍ക്കിടക മാസത്തിലെ ആടിവേടന്‍ തെയ്യം കെട്ടിയാടി സ്വരൂപിച്ച തുക വയനാട്ടിലെ സഹോദരങ്ങള്‍ക്ക് നല്‍കാനായി കാസര്‍കോട് ജില്ലാ അധികാരിയുടെ ഓഫീസിലെത്തി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന് കൈമാറി. ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂര്‍ എം.എല്‍.എ രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, സാഹിത്യ സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി അഖിലേഷ് നഗുമുഖം, കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഹരീഷ് ഗോസാഡ, സുസ്മിത ഗോസാഡ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it