ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന വയോധികയുടെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം കവര്‍ന്നു

കാഞ്ഞങ്ങാട്: ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന വയോധികയുടെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അരയി പാലത്തിനടുത്താണ് സംഭവം. കാലിച്ചാംപൊതി പുതുശ്ശേരി വീട്ടില്‍ കെ.പി ദേവകി(67)യുടെ രണ്ടര പവന്‍ മാലയാണ് പൊട്ടിച്ചെടുത്തത്. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് മഹാവിഷ്ണു ക്ഷേത്ര ഉത്സവ ചടങ്ങുകള്‍ കണ്ട് കാലിച്ചാം പൊതിയിലെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. ദേവകി തനിച്ചാണുണ്ടായിരുന്നത്. പരിസരത്ത് ആരുമില്ലാത്തത് മോഷ്ടാക്കള്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാന്‍ സൗകര്യമായി. 1,10,000 രൂപയുടെ നഷ്ടമാണുണ്ടായത്. ദേവകിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it