ബംഗളൂരുവില്‍ മൊഗ്രാല്‍പുത്തൂരുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

ബംഗളൂരു: ചാരിറ്റി, കലാ, കായികം, സാംസ്‌കാരിക രംഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ബംഗളൂരുവില്‍ മൊഗ്രാല്‍പുത്തൂരുകാരുടെ കൂട്ടായ്മ രൂപീകരിച്ചു. നാട്ടില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥമോ പഠിക്കാനോ ബംഗളൂരുവിലെത്തുന്ന നാട്ടുകാര്‍ക്ക് ആവശ്യമായ സേവനം ചെയ്യാനും കൂട്ടായ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പരിധിയിലുള്ളവരാണ് അംഗങ്ങള്‍. ഇതിന്റെ പ്രഥമ യോഗത്തില്‍ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിലുള്ള മൊഗ്രാല്‍പുത്തൂരുകാര്‍ സംബന്ധിച്ചു. കമ്മിറ്റിയും രൂപീകരിച്ചു. ഉപദേശക സമിതി ചെയര്‍മാനായി റഹീം മജസ്റ്റിക്കിനേയും പ്രസിഡണ്ടായി അമീര്‍ ബ്രിഗേഡ്‌റോഡിനേയും ജനറല്‍ സെക്രട്ടറിയായി ഹയാസ് നീലസാന്ദ്രയേയും ട്രഷററായി മനാഫ് കുന്നിലിനേയും തിരഞ്ഞെടുത്തു. […]

ബംഗളൂരു: ചാരിറ്റി, കലാ, കായികം, സാംസ്‌കാരിക രംഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ബംഗളൂരുവില്‍ മൊഗ്രാല്‍പുത്തൂരുകാരുടെ കൂട്ടായ്മ രൂപീകരിച്ചു. നാട്ടില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥമോ പഠിക്കാനോ ബംഗളൂരുവിലെത്തുന്ന നാട്ടുകാര്‍ക്ക് ആവശ്യമായ സേവനം ചെയ്യാനും കൂട്ടായ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പരിധിയിലുള്ളവരാണ് അംഗങ്ങള്‍. ഇതിന്റെ പ്രഥമ യോഗത്തില്‍ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിലുള്ള മൊഗ്രാല്‍പുത്തൂരുകാര്‍ സംബന്ധിച്ചു. കമ്മിറ്റിയും രൂപീകരിച്ചു.
ഉപദേശക സമിതി ചെയര്‍മാനായി റഹീം മജസ്റ്റിക്കിനേയും പ്രസിഡണ്ടായി അമീര്‍ ബ്രിഗേഡ്‌റോഡിനേയും ജനറല്‍ സെക്രട്ടറിയായി ഹയാസ് നീലസാന്ദ്രയേയും ട്രഷററായി മനാഫ് കുന്നിലിനേയും തിരഞ്ഞെടുത്തു. ശിഹാബ് കോട്ടക്കുന്നാണ് വര്‍ക്കിംഗ് സെക്രട്ടറി. വൈസ് പ്രസിഡണ്ടുമാരായി സിദ്ദീഖ് മുണ്ടേക്ക, റാഷിദ് ലീമാന്‍, സിറാജ് കടവത്ത്, റാഷിദ് എടമ്പളം എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി അമ്മി ചായിത്തോട്ടം, സാദിഖ് മജസ്റ്റിക്ക്, ഇസ്മായില്‍ ബ്രിഗേഡ്, സുലൈ കോട്ടക്കുന്ന് എന്നിവരേയും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it