മുഖംമൂടിധരിച്ചെത്തിയ സംഘം അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി ഡോക്ടറെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു
കാസര്‍കോട്: അര്‍ദ്ധരാത്രി മുഖംമൂടിയണിഞ്ഞെത്തിയ സംഘം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രി ഡോക്ടറെ വീട്ടില്‍ അതിക്രമിച്ചുകയറി മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. നുള്ളിപ്പാടി കെയര്‍വെല്‍ ആസ്പത്രിയിലെ ഡോ. സാബില്‍ നാസറി(27)നാണ് ഗുരുതരമായി കുത്തേറ്റത്. ഇന്നലെ രാത്രി 11.30 മണിയോടെ ചൗക്കി സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിന് സമീപത്തെ കെ.സി കോമ്പൗണ്ടിലെ വസതിയില്‍ വെച്ചാണ് സാബില്‍ നാസിറിന് കുത്തേറ്റത്. മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗസംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഡോക്ടറെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ഡോക്ടറെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു […]

കാസര്‍കോട്: അര്‍ദ്ധരാത്രി മുഖംമൂടിയണിഞ്ഞെത്തിയ സംഘം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രി ഡോക്ടറെ വീട്ടില്‍ അതിക്രമിച്ചുകയറി മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. നുള്ളിപ്പാടി കെയര്‍വെല്‍ ആസ്പത്രിയിലെ ഡോ. സാബില്‍ നാസറി(27)നാണ് ഗുരുതരമായി കുത്തേറ്റത്. ഇന്നലെ രാത്രി 11.30 മണിയോടെ ചൗക്കി സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിന് സമീപത്തെ കെ.സി കോമ്പൗണ്ടിലെ വസതിയില്‍ വെച്ചാണ് സാബില്‍ നാസിറിന് കുത്തേറ്റത്. മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗസംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഡോക്ടറെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ഡോക്ടറെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു യേനപ്പോയ ആസ്പത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഡോ. സാബില്‍ നാസിര്‍ ആസ്്പത്രിയിലേക്ക് ഡ്യൂട്ടിക്ക് പോയതായിരുന്നു. രാത്രി 11.30 മണിയോടെ തിരിച്ചെത്തി വീട്ടില്‍ കയറി വാതില്‍ പൂട്ടുന്നതിനിടെ പിന്തുടര്‍ന്നെത്തിയ മുഖം മൂടി സംഘം വാതില്‍ തള്ളിത്തുറന്ന് അകത്തുകയറുകയും കയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് കുത്തുകയുമായിരുന്നു.
നെഞ്ചില്‍ കുത്താനുള്ള ശ്രമം കൈകൊണ്ട് തടഞ്ഞതിനാല്‍ ഇടുപ്പെല്ലിന് കുത്തേറ്റു. നിരവധി കുത്തുകളേറ്റ ഡോക്ടര്‍ നിലവിളിച്ചതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. അക്രമികളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ല.
വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍നായര്‍, സി.ഐ പി. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തി. വീടിന്റെ വരാന്തയിലും മുറ്റത്തും രക്തം തളംകെട്ടിയ നിലയിലാണ്.
പൊലീസ് സമീപത്തുനിന്ന് ഒരു പേനാക്കത്തി കണ്ടെടുത്തെങ്കിലും ഇത് അക്രമത്തിന് ഉപയോഗിച്ചതല്ലെന്ന് വ്യക്തമായി. അക്രമത്തിന്റെ ലക്ഷ്യം മോഷണമാണോ അതല്ല മറ്റെന്തെങ്കിലുമാണോ എന്നതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
സംഭവം നടക്കുമ്പോള്‍ ഡോക്ടറെ കൂടാതെ ഉമ്മയും മുത്തശ്ശിമാരും വേലക്കാരിയും വീട്ടിലുണ്ടായിരുന്നു. ദേശീയപാതയോട് ചേര്‍ന്നാണ് ഡോക്ടറുടെ വീട് സ്ഥിതി ചെയ്യുന്നത്.