സവിശേഷതകള്‍ നിറഞ്ഞ ശ്രേഷ്ഠ മാസം
പരിശുദ്ധ ഇസ്ലാമിക കലണ്ടര്‍ വര്‍ഷം അഥവാ പുതിയ ഹിജ്റ വര്‍ഷാരംഭം മുഹറം മാസം സമാഗതമായി. മുസ്ലിം വിശ്വാസികളില്‍ സന്തോഷത്തിന്റെ പുതുവര്‍ഷ പുലരി. പുതിയ ഹിജ്റ വര്‍ഷം ആരംഭിക്കുകയാണ്.ഹിജ്റ ആയിരത്തി നാനൂറ്റി നാല്‍പ്പത്തി അഞ്ചാമത്തെ വര്‍ഷമാണിത്. പ്രവാചകന് മുഹമ്മദ് നബി (സ്വ) തങ്ങള്‍ അമ്പത്തിമൂന്നാം വയസ്സില്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റ പോയത് മുതല്ക്കാണ്, ഹിജ്റ വര്‍ഷം ആരംഭിക്കുന്നത്. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ച് ഒന്നാമത്തെ മാസമാണ് മുഹറം. നിഷിദ്ധമാക്കപ്പെട്ടത്, പവിത്രമായത് എന്നൊക്കെയാണ് മുഹറത്തെ അറബിയില്‍ വിവക്ഷിക്കപ്പെടുന്നത്. ഇസ്ലാമിക നിയമത്തിന്റെ […]

പരിശുദ്ധ ഇസ്ലാമിക കലണ്ടര്‍ വര്‍ഷം അഥവാ പുതിയ ഹിജ്റ വര്‍ഷാരംഭം മുഹറം മാസം സമാഗതമായി. മുസ്ലിം വിശ്വാസികളില്‍ സന്തോഷത്തിന്റെ പുതുവര്‍ഷ പുലരി. പുതിയ ഹിജ്റ വര്‍ഷം ആരംഭിക്കുകയാണ്.
ഹിജ്റ ആയിരത്തി നാനൂറ്റി നാല്‍പ്പത്തി അഞ്ചാമത്തെ വര്‍ഷമാണിത്. പ്രവാചകന് മുഹമ്മദ് നബി (സ്വ) തങ്ങള്‍ അമ്പത്തിമൂന്നാം വയസ്സില്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റ പോയത് മുതല്ക്കാണ്, ഹിജ്റ വര്‍ഷം ആരംഭിക്കുന്നത്. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ച് ഒന്നാമത്തെ മാസമാണ് മുഹറം. നിഷിദ്ധമാക്കപ്പെട്ടത്, പവിത്രമായത് എന്നൊക്കെയാണ് മുഹറത്തെ അറബിയില്‍ വിവക്ഷിക്കപ്പെടുന്നത്. ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ യുദ്ധം നിരോധിക്കപ്പെട്ട നാലു മാസങ്ങളിലൊന്നാണിത്. ദുല്‍ഹിജ്ജ, റജബ്, ശഅ്ബാന്‍ എന്നിവയാണ് മറ്റു മാസങ്ങള്‍.
ആഘോഷങ്ങളില്ല, ദുഃഖാചരണവുമില്ല അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ ലഭിച്ച അവസരമായിട്ടാണ് മുഹറം മാസത്തെ മുസ്ലിം വിശ്വാസികള്‍ സവിശേഷ പ്രധാന്യത്തോടെ വരവേല്‍ക്കുകയും ഉള്‍ക്കൊളളുകയും ചെയ്യുന്നത്. പുണ്യമേറിയ പ്രതിഫലമുളളത് കൊണ്ടാണിത്.
കുടുംബത്തിന് അവരിഷ്ടപ്പെടുന്ന മധുരപലഹാരങ്ങള്‍, വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ നല്‍കുന്നതിലൂടെ കുടുബാംഗങ്ങളെ സന്തോഷിപ്പിക്കാന്‍ ഒരാള്‍ക്ക് കഴിഞ്ഞാല്‍ വര്‍ഷം മുഴുവനും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളായിരിക്കും അവനെ കാത്തിരിക്കുന്നതെന്നും ഐശ്വര്യ പൂര്‍ണ്ണമായ ജീവിതമുണ്ടാവുമെന്നും പ്രവാചകന് മുഹമ്മദ് നബി(സ്വ) പറയുന്നു.
മുഹറം മാസത്തിനുളള പവിത്രത നിരവധിയാണ്. മുഹറം ഒമ്പത് (താസൂആഹ്), പത്ത് (ആശൂറാഹ്) നാളുകളില്‍ നോമ്പ് നോല്‍ക്കുന്നത് വളരെയേറെ മഹത്വമുളളതാണ്. റമദാന് മാസം കഴിഞ്ഞാല്‍ ഏറ്റവും അധികം ശ്രേഷ്ട്തയോടെ മുസ്ലിം വിശ്വാസികള്‍ അനുഷ്ടിക്കുന്ന സുന്നത്ത് നോമ്പാണ് മുഹറത്തിലേത്. മുഹറം പത്തിനു നോമ്പനുഷ്ടിച്ചാല് കഴിഞ്ഞു പോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്നാണ് പ്രവാചകന് പറഞ്ഞത്. മുഹറം ഒന്ന് മുതല്‍ പത്ത് വരെ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കലും പുണ്യമേറിയതാണ്. ചരിത്ര പ്രസിദ്ധമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നത് മുഹറം പത്തിന്റെ സവിശേഷതയാണ്. ആദ്യ പിതാവ് ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ്വ) വരേയുളള പല നബിമാരുടേയും ജീവിതത്തിലെ അവിസ്മരണീയമായ സംഭവങ്ങള്‍ക്ക് വേണ്ടി അല്ലാഹു തിരഞ്ഞെടുത്തത് ഈ മാസത്തേയാണ്.
നന്മകള് നിറഞ്ഞ നല്ല ദിനം പോലെ നന്മകളാല് സമ്പന്നമായ ഒരു വര്‍ഷം ആഗ്രഹിക്കുന്നവര്‍ക്ക് മുഹറം പുതുവര്‍ഷം ഐശ്വര്യവും സന്തോഷവും നിറഞ്ഞ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും നല്കി ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ... ആമീന്‍.
-റഫീഖ് സൈനി, അഡൂര്‍