എം.ഐ.സിയില്‍ ഗ്രാന്റ് ഡെലിഗേറ്റ്‌സ് മീറ്റ് നടത്തി

ചട്ടഞ്ചാല്‍: ഉലമാക്കളും മുതഅല്ലിമീങ്ങളും ഇസ്ലാമിന്റെ പ്രബോധന പ്രചരണ പ്രവര്‍ത്തന മേഖലകളില്‍ സജീവമാകണമെന്ന് ഡോ. ഇസ്മായില്‍ അബ്ദുല്‍റഹ്‌മാന്‍ അസ്സര്‍ഊനി പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീനീ ദഅ്‌വാ മേഖലയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. ചരിത്രത്തിലെ പൂര്‍വ്വികര്‍ അത്തരത്തിലുള്ള മഹത്തായ മാതൃകകളാണ് നമുക്ക് കാണിച്ച് തന്നിട്ടുള്ളത്.മലബാര്‍ ഇസ്ലാമിക് കോളേജ് ആ ഒരു ലക്ഷ്യത്തിന് വേണ്ടി സ്ഥാപിതമായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിദേശ പ്രതിനിധികള്‍ക്ക് ഏര്‍പ്പെടുത്തിയ ഗ്രാന്റ് ഡെലിഗേറ്റ്‌സ് […]

ചട്ടഞ്ചാല്‍: ഉലമാക്കളും മുതഅല്ലിമീങ്ങളും ഇസ്ലാമിന്റെ പ്രബോധന പ്രചരണ പ്രവര്‍ത്തന മേഖലകളില്‍ സജീവമാകണമെന്ന് ഡോ. ഇസ്മായില്‍ അബ്ദുല്‍റഹ്‌മാന്‍ അസ്സര്‍ഊനി പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീനീ ദഅ്‌വാ മേഖലയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. ചരിത്രത്തിലെ പൂര്‍വ്വികര്‍ അത്തരത്തിലുള്ള മഹത്തായ മാതൃകകളാണ് നമുക്ക് കാണിച്ച് തന്നിട്ടുള്ളത്.
മലബാര്‍ ഇസ്ലാമിക് കോളേജ് ആ ഒരു ലക്ഷ്യത്തിന് വേണ്ടി സ്ഥാപിതമായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ പ്രതിനിധികള്‍ക്ക് ഏര്‍പ്പെടുത്തിയ ഗ്രാന്റ് ഡെലിഗേറ്റ്‌സ് മീറ്റില്‍ അബ്ദുല്ലാഹ് മുഹമ്മദ് അബ്ദുര്‍റഹ്‌മാന്‍ അസ്സര്‍ഊനി സൈബര്‍ മേഖലയിലെ സാധ്യതകള്‍ എന്ന വിഷയത്തില്‍ സംവദിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മോഡേണ്‍ വിദ്യാഭ്യാസ സംവിധാനവും പ്രബോധ മേഖലയിലെ സൈബര്‍ സാധ്യതകള്‍, സൈബര്‍ മേഖലയിലെ നിയമ വശങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി ഇന്ററാക്ഷന്‍ നടത്തി. യു.എ.ഇ എസ്.കെ.എസ്.എസ്എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ശുഹൈബ് കോയ തങ്ങള്‍, ശരീഫ് വളപട്ടണം എന്നിവര്‍ അനുഗമിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷന്‍ എം.ഐ.സി സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് എം.എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ടും എം.ഐ.സി വര്‍ക്കിംഗ് സെക്രട്ടറിയുമായ സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗങ്ങളായ ചെങ്കള അബ്ദുല്ല ഫൈസി, പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി, പി.എസ് ഇബ്രാഹിം മൗലവി, സിദ്ധീഖ് നദ്‌വി ചേരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it