ദീപം തെളിയിച്ചത് ടെഡ്ഡി റൈനറും മറീ ജോസെ പെരക്കും; പാരീസ് ഒളിമ്പിക്‌സിന് പ്രൗഢ തുടക്കം

പാരീസ്: ഒളിമ്പിക്സ് 2024 ന് പാരീസില്‍ വര്‍ണാഭമായ തുടക്കം. സെന്‍ നദിക്കരയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. ഒളിമ്പിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെന്‍ നദിയില്‍ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡണ്ട് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖര്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങ് കായിക ലോകത്തെ വിസ്മയിപ്പിച്ചു.ദീപം തെളിച്ചത് ഇതിഹാസ ഫ്രഞ്ച് ഒളിമ്പ്യന്‍മാരായ ടെഡ്ഡി റൈനറും മറീ ജോസെ പെരക്കുമാണ്. ജൂഡോ […]

പാരീസ്: ഒളിമ്പിക്സ് 2024 ന് പാരീസില്‍ വര്‍ണാഭമായ തുടക്കം. സെന്‍ നദിക്കരയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. ഒളിമ്പിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെന്‍ നദിയില്‍ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡണ്ട് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖര്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങ് കായിക ലോകത്തെ വിസ്മയിപ്പിച്ചു.
ദീപം തെളിച്ചത് ഇതിഹാസ ഫ്രഞ്ച് ഒളിമ്പ്യന്‍മാരായ ടെഡ്ഡി റൈനറും മറീ ജോസെ പെരക്കുമാണ്. ജൂഡോ താരമായിരുന്ന റൈനര്‍ ഒളിമ്പിക്സില്‍ മൂന്ന് സ്വര്‍ണവും ലോക ചാമ്പ്യന്‍ഷിപ്പില്‍ പതിനൊന്ന് സ്വര്‍ണവും നേടിയ താരമാണ്. 1992, 1996 ഒളിമ്പിക്സുകളിലായി ഫ്രാന്‍സിന് വേണ്ടി മൂന്ന് സ്വര്‍ണം നേടിയിട്ടുള്ള താരമാണ് മറീ ജോസെ ലപെരക്ക്.
ആദ്യമായാണ് ഒളിമ്പിക്സില്‍ രണ്ടുതാരങ്ങള്‍ ചേര്‍ന്ന് ദീപശിഖ തെളിക്കുന്നത്. ലിംഗ സമത്വത്തിന്റെ പ്രതീകമായാണ് സംഘാടകര്‍ ദീപം തെളിക്കാന്‍ രണ്ടുതാരങ്ങളെ തിരഞ്ഞെടുത്തത്. ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ പങ്കെടുത്തത് 1900ലെ പാരിസ് ഒളിമ്പിക്സിലായിരുന്നു. ഒളിമ്പിക്സിലെ സ്ത്രീപുരുഷ അനുപാതം നേര്‍പകുതിയായി ഉയര്‍ന്നത് ഈ ഒളിംപിക്സിലും. സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു.
12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഹോണ്ടുറാസിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള നൗക സെന്‍ നദിയിലൂടെ കടന്നുപോയത്. ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്.

Related Articles
Next Story
Share it