ബേക്കലില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബിരുദവിദ്യാര്‍ഥി മരിച്ചു

ബേക്കല്‍: ബേക്കലില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബിരുദ വിദ്യാര്‍ഥി മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹാരിസ്-സറീന ദമ്പതികളുടെ മകന്‍ എം എച്ച് ഇര്‍ഫാന്‍ (20) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഹദ്ദാദ് നഗറിലാണ് അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ കല്ലില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇര്‍ഫാനെ ഉടന്‍ ഉദുമയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ഫിനാസ്, ഇഹ്സാന്‍, ഇസാല. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ […]

ബേക്കല്‍: ബേക്കലില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബിരുദ വിദ്യാര്‍ഥി മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹാരിസ്-സറീന ദമ്പതികളുടെ മകന്‍ എം എച്ച് ഇര്‍ഫാന്‍ (20) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഹദ്ദാദ് നഗറിലാണ് അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ കല്ലില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇര്‍ഫാനെ ഉടന്‍ ഉദുമയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ഫിനാസ്, ഇഹ്സാന്‍, ഇസാല.
ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it