വേണം, ജനറല്‍ ആസ്പത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിന് ഒരു ജനറേറ്റര്‍
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിന് ഒരു ജനറേറ്റര്‍ അത്യാവശ്യം. വൈദ്യുതി നിലച്ചാല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുന്ന സാഹചര്യത്തിലാണ് ജനറേറ്റര്‍ വേണമെന്ന ആവശ്യം ശക്തമാകുന്നത്. ദിവസേന അമ്പതിലധികം രോഗികളാണ് ഫിസിയോതെറാപ്പി യൂണിറ്റില്‍ ചികില്‍സക്കെത്തുന്നത്. വൈദ്യുതി നിലച്ചാല്‍ തെറാപ്പി യൂണിറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഫിസിയോതെറാപ്പി യൂണിറ്റില്‍ ഇപ്പോള്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലാത്ത സ്ഥിതിയാണ്. ചതവും ഒടിവും സംഭവിച്ചവര്‍ക്കും നടുവേദനയുള്ളവര്‍ക്കും ഇവിടെ ചികില്‍സ ലഭിക്കുന്നു. എസ്.സി-എസ്.ടി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് സൗജന്യമായാണ് ചികില്‍സ ലഭ്യമാകുന്നത്. മഞ്ഞ […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിന് ഒരു ജനറേറ്റര്‍ അത്യാവശ്യം. വൈദ്യുതി നിലച്ചാല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുന്ന സാഹചര്യത്തിലാണ് ജനറേറ്റര്‍ വേണമെന്ന ആവശ്യം ശക്തമാകുന്നത്. ദിവസേന അമ്പതിലധികം രോഗികളാണ് ഫിസിയോതെറാപ്പി യൂണിറ്റില്‍ ചികില്‍സക്കെത്തുന്നത്. വൈദ്യുതി നിലച്ചാല്‍ തെറാപ്പി യൂണിറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഫിസിയോതെറാപ്പി യൂണിറ്റില്‍ ഇപ്പോള്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലാത്ത സ്ഥിതിയാണ്. ചതവും ഒടിവും സംഭവിച്ചവര്‍ക്കും നടുവേദനയുള്ളവര്‍ക്കും ഇവിടെ ചികില്‍സ ലഭിക്കുന്നു. എസ്.സി-എസ്.ടി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് സൗജന്യമായാണ് ചികില്‍സ ലഭ്യമാകുന്നത്. മഞ്ഞ റേഷന്‍ കാര്‍ഡുള്ളവര്‍ മാസത്തില്‍ 15 രൂപയും ചുവന്ന റേഷന്‍ കാര്‍ഡുള്ളവര്‍ മാസത്തില്‍ 30 രൂപയും നല്‍കണം. വെളുത്ത കാര്‍ഡുള്ളവരില്‍ നിന്ന് ദിവസേന 30 രൂപ ഈടാക്കുന്നുണ്ട്. രാവിലെ എട്ടുമണിമുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് ഫിസിയോ തെറാപ്പി യൂണിറ്റിന്റെ പ്രവര്‍ത്തനസമയം. ഒരു ഡോക്ടറും രണ്ട് ഫിസിയോതെറാപ്പിസ്റ്റുകളും ഇവിടെയുണ്ട്. എന്നാല്‍ സ്റ്റാഫ് നഴ്സ് ഇല്ല. സ്റ്റാഫ് നഴ്സിന്റെയും കൂടുതല്‍ തെറാപ്പിസ്റ്റുകളുടെയും സേവനം യൂണിറ്റില്‍ ആവശ്യമാണ്. ഉപകരണങ്ങളില്‍ പലതും പ്രവര്‍ത്തനരഹിതമായതും ജീവനക്കാരുടെ കുറവും കാരണം ചികില്‍സക്ക് രോഗികള്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ടിവരുന്നു. വൈദ്യുതി നിലച്ചാലും മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടിവരുന്നത്. ദിവസവും അമ്പത് രോഗികള്‍ക്കാണ് ടോക്കണ്‍ നല്‍കുന്നത്. ഞായര്‍ അവധിയാണ്.