ആസ്പത്രി കാന്റീനിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം

കാഞ്ഞങ്ങാട്: ആസ്പത്രി കാന്റീനിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു. നോര്‍ത്ത് കോട്ടച്ചേരി പത്മാ പോളിക്ലിനിക്കിലെ ഒന്നാം നിലയിലെ കാന്റീനിലാണ് തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തീയും പുകയും പടര്‍ന്നതോടെ ആസ്പത്രിയില്‍ നിന്നും ബഹളമുയര്‍ന്നു. രോഗികളുടെ കൂട്ടിരിപ്പുകാരും ആസ്പത്രി ജീവനക്കാരും തീ അണക്കാന്‍ ശ്രമിച്ചു. അതിനിടെ അഗ്‌നി രക്ഷാസേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. തീ പടര്‍ന്ന കാന്റീന് സമീപത്തെ മുറിയില്‍ നവജാത ശിശു ചികിത്സയിലുണ്ടായിരുന്നു. കുഞ്ഞിനെയും കൂട്ടിരിപ്പുകാരെയും അവിടെ നിന്നും മാറ്റി. മറ്റുള്ളവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. സിലിണ്ടറിന്റെ […]

കാഞ്ഞങ്ങാട്: ആസ്പത്രി കാന്റീനിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു. നോര്‍ത്ത് കോട്ടച്ചേരി പത്മാ പോളിക്ലിനിക്കിലെ ഒന്നാം നിലയിലെ കാന്റീനിലാണ് തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തീയും പുകയും പടര്‍ന്നതോടെ ആസ്പത്രിയില്‍ നിന്നും ബഹളമുയര്‍ന്നു. രോഗികളുടെ കൂട്ടിരിപ്പുകാരും ആസ്പത്രി ജീവനക്കാരും തീ അണക്കാന്‍ ശ്രമിച്ചു. അതിനിടെ അഗ്‌നി രക്ഷാസേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. തീ പടര്‍ന്ന കാന്റീന് സമീപത്തെ മുറിയില്‍ നവജാത ശിശു ചികിത്സയിലുണ്ടായിരുന്നു. കുഞ്ഞിനെയും കൂട്ടിരിപ്പുകാരെയും അവിടെ നിന്നും മാറ്റി. മറ്റുള്ളവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. സിലിണ്ടറിന്റെ റെഗുലേറ്ററില്‍ നിന്നും ബര്‍ണറിലേക്കുള്ള പൈപ്പ് ഊരി തെറിച്ചതാണ് തീ പിടിക്കാന്‍ കാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക വിലയിരുത്തല്‍. സ്റ്റേഷന്‍ ഓഫീസര്‍ പി.വി. പവിത്രന്‍, സേനാംഗങ്ങളായ ടി.വി. സുധീഷ് കുമാര്‍, ഇ. ഷിജു, പി. അനിലേഷ്, എച്ച്. നിഖില്‍, പി. വരുണ്‍രാജ്, ശരത്ത്‌ലാല്‍, ഹോംഗാര്‍ഡുമാരായ കെ.കെ. സന്തോഷ്, ഐ. രാഘവന്‍, സിവില്‍ ഡിഫന്‍സ് ഡിവിഷണല്‍ വാര്‍ഡന്‍ പി.പി. പ്രദീപ് കുമാര്‍, അബ്ദുല്‍സലാം എന്നിവര്‍ക്കൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it