മംഗളൂരു സ്വദേശിയുടെ വിവാഹിതയാകുന്ന മരുമകള്‍ക്ക് സ്വര്‍ണവും വസ്ത്രവും വാങ്ങാന്‍ കരുതിയ 16 ലക്ഷത്തിലേറെ രൂപ മൂന്നംഗസംഘം തട്ടിയെടുത്തു; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മംഗളൂരു: മംഗളൂരു സ്വദേശിയുടെ വിവാഹിതയാകുന്ന മരുമകള്‍ക്ക് സ്വര്‍ണവും വസ്ത്രവും വാങ്ങാന്‍ കരുതിയ 16 ലക്ഷത്തിലേറെ രൂപ മൂന്നംഗസംഘം തട്ടിയെടുത്തു. മംഗളൂരു സൂരല്‍പാഡി നിവാസിയായ അബ്ദുല്‍ സലാമിന്റെ (49) പണമാണ് കവര്‍ന്നത്. മംഗളൂരു പാണ്ഡേശ്വറിലെ ഓള്‍ഡ് കെന്റ് റോഡിലാണ് സംഭവം. അബ്ദുല്‍സലാം സഞ്ചരിച്ച സ്‌കൂട്ടര്‍ തടഞ്ഞ മൂന്നംഗസംഘം പണമടങ്ങിയ പ്ലാസ്റ്റിക് ബാഗ് തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. ഇതുസംബന്ധിച്ച് അബ്ദുല്‍ സലാം വ്യാഴാഴ്ചയാണ് പാണ്ടേശ്വര്‍ പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it