കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നംഗസംഘം ബദിയടുക്കയില്‍ പിടിയില്‍; അറസ്റ്റിലായത് ഉളിയത്തടുക്ക സ്വദേശിയും കാഞ്ഞങ്ങാട് സ്വദേശികളും

ബദിയടുക്ക: കര്‍ണാടകയില്‍ നിന്ന് ഇന്നോവ കാറില്‍ കാസര്‍കോട് ഭാഗത്തേക്ക് കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നുപേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലയിലെ അതിര്‍ത്തി പൊലീസ് സ്റ്റേഷനുകളായ ആദൂര്‍, ബേഡകം, ബദിയടുക്ക ഭാഗങ്ങളില്‍ ഊര്‍ജിതമായി നടത്തിയ അന്വേഷണത്തിനിടെയാണ് മൂന്നംഗ സംഘം എം.ഡി.എം.എ മയക്കുമരുന്നുമായി പിടിയിലായത്. ഉളിയത്തടുക്കയിലെ ജാബിര്‍ (32), കാഞ്ഞങ്ങാട് മുറിയനാവി സ്വദേശികളായ റഷീദ് (32), നിസാം (33) എന്നിവരാണ് അറസ്റ്റിലായത്. ബേക്കല്‍ എസ്.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ […]

ബദിയടുക്ക: കര്‍ണാടകയില്‍ നിന്ന് ഇന്നോവ കാറില്‍ കാസര്‍കോട് ഭാഗത്തേക്ക് കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നുപേര്‍ അറസ്റ്റില്‍.
ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലയിലെ അതിര്‍ത്തി പൊലീസ് സ്റ്റേഷനുകളായ ആദൂര്‍, ബേഡകം, ബദിയടുക്ക ഭാഗങ്ങളില്‍ ഊര്‍ജിതമായി നടത്തിയ അന്വേഷണത്തിനിടെയാണ് മൂന്നംഗ സംഘം എം.ഡി.എം.എ മയക്കുമരുന്നുമായി പിടിയിലായത്. ഉളിയത്തടുക്കയിലെ ജാബിര്‍ (32), കാഞ്ഞങ്ങാട് മുറിയനാവി സ്വദേശികളായ റഷീദ് (32), നിസാം (33) എന്നിവരാണ് അറസ്റ്റിലായത്. ബേക്കല്‍ എസ്.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും ഫ്‌ളയിംഗ് സ്‌ക്വാഡുമാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ പെര്‍ള ഭാഗത്ത് നിന്ന് നെല്ലിക്കട്ട ഊടുവഴിയിലൂടെ എത്തിയ ഇന്നോവ കാര്‍ പൊലീസ് പിന്തുടരുകയും ബദിയടുക്ക മുകളിലെബസാറില്‍വെച്ച് പൊലീസ് വാഹനം കുറുകെ ഇട്ട് പിടികൂടുകയുമായിരുന്നു. കാറിനകത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് എം.ഡി.എം.എ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇത് ആര്‍ക്ക് കൈമാറാനാണ് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് ഊര്‍ജിതമായി അന്വേഷിച്ച് വരികയാണ്.
അറസ്റ്റിലായ ഉളിയത്തടുക്കയിലെ ജാബിറിനെതിരെ കാസര്‍കോട്ട് മൂന്ന് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it