ഇബാദ് തുപ്പക്കല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ബദിയടുക്ക: തുപ്പക്കല്‍ ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ദശവാര്‍ഷികത്തോടനുബന്ധിച്ചും പാലിയേറ്റിവ് സെന്ററിന്റെ ഒന്നാം വാര്‍ഷികത്തിന്റെയും ഭാഗമായിട്ട് കുമ്പള ഡോക്ടര്‍സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.ദശവാര്‍ഷികത്തോടനുബന്ധിച്ച് സിയാറത്ത് യാത്ര, യതീം പെണ്‍കുട്ടിയുടെ വിവാഹത്തിന് ഒരു പവന്‍ അപകടദുരന്ത നിവാരണബോധവല്‍ക്കരണക്ലാസ്, വിവാഹവസ്ത്രം പ്രവര്‍ത്തനോദ്ഘാടനം, റബീഹ് -മദ്ഹിന്‍രാവ്, കൊറോണ കാലത്ത് രോഗികള്‍ക്ക് മരുന്ന് എത്തിച്ചു കൊടുക്കല്‍, പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനക്കല്‍, രോഗികള്‍ക്കുള്ള ധനസഹായം നല്‍കല്‍, രോഗികള്‍ക്കാവശ്യമായപാലിയേറ്റീവ് ഉപകരണങ്ങള്‍ നല്‍കല്‍ തുടങ്ങി ഒട്ടനവധി […]

ബദിയടുക്ക: തുപ്പക്കല്‍ ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ദശവാര്‍ഷികത്തോടനുബന്ധിച്ചും പാലിയേറ്റിവ് സെന്ററിന്റെ ഒന്നാം വാര്‍ഷികത്തിന്റെയും ഭാഗമായിട്ട് കുമ്പള ഡോക്ടര്‍സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ദശവാര്‍ഷികത്തോടനുബന്ധിച്ച് സിയാറത്ത് യാത്ര, യതീം പെണ്‍കുട്ടിയുടെ വിവാഹത്തിന് ഒരു പവന്‍ അപകടദുരന്ത നിവാരണബോധവല്‍ക്കരണക്ലാസ്, വിവാഹവസ്ത്രം പ്രവര്‍ത്തനോദ്ഘാടനം, റബീഹ് -മദ്ഹിന്‍രാവ്, കൊറോണ കാലത്ത് രോഗികള്‍ക്ക് മരുന്ന് എത്തിച്ചു കൊടുക്കല്‍, പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനക്കല്‍, രോഗികള്‍ക്കുള്ള ധനസഹായം നല്‍കല്‍, രോഗികള്‍ക്കാവശ്യമായപാലിയേറ്റീവ് ഉപകരണങ്ങള്‍ നല്‍കല്‍ തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നുണ്ട്.
കുമ്പഡാജ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹാമിദ് ഷുഹൈബ് തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തി. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു.
നൗഫല്‍ കുമ്പഡാജെ ആമുഖ പ്രഭാഷണം നടത്തി. ഫസല്‍ റഹ്മാന്‍ ദാരിമി കുമ്പഡാജെ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. കുമ്പഡാജ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗെ മുഖ്യാതിഥിയായിരുന്നു.
കമലാക്ഷന്‍, അലി തുപ്പക്കല്‍, എസ്.മുഹമ്മദ്, ഹരീഷ് ഗോസാഡ, നൂറുദ്ദീന്‍ ബെളിഞ്ചം, രവിഗോസാഡ, ഡോ.നഹാസ്, ഡോ.അമല പി, ഡോ.നിദ സഹൂറ, ഡോ.രവി തേജ, അഷ്റഫ് കാഫില, സിദ്ദീഖ് ബെളിഞ്ചം, അന്‍വര്‍തുപ്പക്കല്‍, സുഹൈല്‍ റഹ്മാനി, ജബ്ബാര്‍ ഫൈസി മുനിയൂര്‍, സലാംബെളിഞ്ചം, അലി മിയാടിപ്പള്ളം, അലി ഗുണാജെ തുടങ്ങിയവര്‍ സംബന്ധിച്ചു.