ന്യുമോണിയ ബാധിച്ച് നാലുവയസുകാരി മരിച്ചു

ബദിയടുക്ക: മഴ ശക്തമായി തുടരുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ പനിയും മറ്റ് സാംക്രമികരോഗങ്ങളും പടര്‍ന്ന് പിടിക്കുന്നു. പനി ബാധിച്ച് കുട്ടികള്‍ അടക്കം നിരവധി പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും സ്വകാര്യാസ്പത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്. ന്യുമോണിയ പനിബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരി ഇന്നലെ മരണപ്പെട്ടു. നീര്‍ച്ചാലിന് സമീപം പുതുക്കോളി സ്വദേശിയും കാസര്‍കോട് കാനറ ബാങ്ക് ജീവനക്കാരന്‍ ഹരീഷിന്റെയും മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കുസുമയുടെയും മകള്‍ ഭൂമികയാണ് മരിച്ചത്. പുതുക്കോളി അംഗന്‍വാടി വിദ്യാര്‍ത്ഥിനിയാണ്. പനിബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് […]

ബദിയടുക്ക: മഴ ശക്തമായി തുടരുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ പനിയും മറ്റ് സാംക്രമികരോഗങ്ങളും പടര്‍ന്ന് പിടിക്കുന്നു. പനി ബാധിച്ച് കുട്ടികള്‍ അടക്കം നിരവധി പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും സ്വകാര്യാസ്പത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്. ന്യുമോണിയ പനിബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരി ഇന്നലെ മരണപ്പെട്ടു. നീര്‍ച്ചാലിന് സമീപം പുതുക്കോളി സ്വദേശിയും കാസര്‍കോട് കാനറ ബാങ്ക് ജീവനക്കാരന്‍ ഹരീഷിന്റെയും മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കുസുമയുടെയും മകള്‍ ഭൂമികയാണ് മരിച്ചത്. പുതുക്കോളി അംഗന്‍വാടി വിദ്യാര്‍ത്ഥിനിയാണ്. പനിബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യാസ്പത്രിയിലും പിന്നിട് മംഗളൂരുവിലെ ആസ്പത്രിയിലും ചികിത്സയിലായിരുന്നു. ഏക സഹോദരി കാര്‍ത്തിക.
പനി, എലിപ്പനി, വൈറല്‍പനി, ഡങ്കിപ്പനി, മലമ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പടര്‍ന്നുപിടിക്കുകയാണ്. അതേസമയം ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആസ്പത്രികളിലും പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബക്ഷേമ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന പരാതികള്‍ നില നില്‍ക്കുകയാണ്. കാസര്‍കോട് ജനറല്‍ ആസ്പത്രിയും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയും അടക്കമുള്ള സര്‍ക്കാര്‍ ആസ്പത്രികളില്‍ ദിവസവും പരിശോധനക്കും ചികില്‍സക്കുമായി നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. ഒ.പി വിഭാഗങ്ങളില്‍ പരിശോധനയ്ക്ക് ഡോക്ടര്‍മാര്‍ കുറവായതിനാല്‍ രോഗികള്‍ക്ക് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വരുന്നു. പനി ബാധിതരെ കൊണ്ട് സര്‍ക്കാര്‍ ആസ്പത്രികള്‍ നിറയുന്ന സാഹചര്യത്തില്‍ അടിയന്തരമായി കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.

Related Articles
Next Story
Share it