അയല്‍വാസിയുടെ വെട്ടേറ്റ് നാലുവയസുകാരന്‍ മരിച്ചു
വയനാട്: വയനാട് മേപ്പാടി പള്ളിക്കവലയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ കണ്ണടച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അയല്‍വാസിയുടെ വെട്ടേറ്റത്. അക്രമത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.ആദിദേവിന്റെ അച്ഛന്‍ ജയപ്രകാശും പ്രതി ജിതേഷും ഒരുമിച്ച് കച്ചവടം നടത്തുന്നുണ്ട്. കച്ചവടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് പാര്‍ട്ണറുടെ ഭാര്യയേയും പിഞ്ചുമകനേയും അക്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ആദിദേവ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി ജിതേഷ് […]

വയനാട്: വയനാട് മേപ്പാടി പള്ളിക്കവലയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ കണ്ണടച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അയല്‍വാസിയുടെ വെട്ടേറ്റത്. അക്രമത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.
ആദിദേവിന്റെ അച്ഛന്‍ ജയപ്രകാശും പ്രതി ജിതേഷും ഒരുമിച്ച് കച്ചവടം നടത്തുന്നുണ്ട്. കച്ചവടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് പാര്‍ട്ണറുടെ ഭാര്യയേയും പിഞ്ചുമകനേയും അക്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ആദിദേവ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി ജിതേഷ് മാനന്തവാടി ജില്ലാ ജയിലില്‍ റിമാണ്ടിലാണ്.
നെടുമ്പാല പള്ളിക്കവലയില്‍ അംഗന്‍വാടിക്ക് സമീപമാണ് സംഭവം. ജയപ്രകാശിന്റെ ഭാര്യ അനില, മകന്‍ ആദിദേവ് എന്നിവരെ ജിതേഷ് വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പികുകയായിരുന്നു.