നാലര വയസ്സുകാരന്‍ മരിച്ചത് ന്യൂമോണിയ ബാധിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ നാലര വയസ്സുകാരന്‍ മരിച്ചത് ന്യൂമോണിയ ബാധിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്ന സംശയം ദൂരീകരിക്കുവാന്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കടപ്പുറത്തെ മഹേഷിന്റെ മകന്‍ അദ്വൈത് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കുന്നുമ്മലിലെ സ്വകാര്യ ആസ്പത്രിയില്‍ മരിച്ചത്. അതിനിടെ തട്ടുകടയില്‍ നിന്നും ബിരിയാണിയുള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ വീട്ടിലെത്തിച്ച് കഴിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന് ചര്‍ദ്ദി ഉണ്ടായതെന്നും സംശയമുണ്ടായിരുന്നു.

Related Articles
Next Story
Share it