കുമ്പളയിലെ മുന്‍ അധ്യാപകന്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: കുമ്പള മഹാത്മ കോളേജ് സ്ഥാപക പ്രിന്‍സിപ്പാളും കുമ്പള ജി.എസ്.ബി.എസ് മുന്‍ അധ്യാപകനുമായിരുന്ന കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി ജയചന്ദ്രന്‍(49) വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ ശ്രീകണ്ഠപുരം കോട്ടൂരിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്നതിന് ബസ് കയറാന്‍ റോഡിലേക്കിറങ്ങവെ അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം. റോഡിലേക്ക് തലയടിച്ചു വീണ ജയചന്ദ്രനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 1996 മുതല്‍ മൊഗ്രാല്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനം ആരംഭിച്ച ജയചന്ദ്രന്റെ നേതൃത്വത്തില്‍ ഏതാനും സുഹൃത്തുക്കളും ചേര്‍ന്നാണ് മഹാത്മ കോളേജ് ട്യൂഷന്‍ സെന്റര്‍ […]

കാസര്‍കോട്: കുമ്പള മഹാത്മ കോളേജ് സ്ഥാപക പ്രിന്‍സിപ്പാളും കുമ്പള ജി.എസ്.ബി.എസ് മുന്‍ അധ്യാപകനുമായിരുന്ന കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി ജയചന്ദ്രന്‍(49) വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ ശ്രീകണ്ഠപുരം കോട്ടൂരിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്നതിന് ബസ് കയറാന്‍ റോഡിലേക്കിറങ്ങവെ അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം. റോഡിലേക്ക് തലയടിച്ചു വീണ ജയചന്ദ്രനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 1996 മുതല്‍ മൊഗ്രാല്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനം ആരംഭിച്ച ജയചന്ദ്രന്റെ നേതൃത്വത്തില്‍ ഏതാനും സുഹൃത്തുക്കളും ചേര്‍ന്നാണ് മഹാത്മ കോളേജ് ട്യൂഷന്‍ സെന്റര്‍ ആരംഭിച്ചത്. പെര്‍വാഡ് എസ്സ സ്‌കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് വര്‍ഷങ്ങളോളം കുമ്പള ജി.എസ്.ബി.എസില്‍ അധ്യാപകനായി സേവനം ചെയ്തു. നിലവില്‍ ഇരിക്കൂര്‍ ഗവ. ഹൈസ്‌കൂള്‍ പ്രൈമറി വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. അധ്യാപകന്റെ ആകസ്മിക മരണം കുമ്പള, മൊഗ്രാല്‍ പ്രദേശങ്ങളെയും ദുഃഖത്തിലാഴ്ത്തി.

Related Articles
Next Story
Share it