കാട്ടാനയുടെ അക്രമത്തില്‍ വനംവകുപ്പ് ജീവനക്കാരന് സാരമായി പരിക്കേറ്റു

മുള്ളേരിയ: തുരത്തുന്നതിനിടെ കാട്ടാനയുടെ അക്രമത്തില്‍ വനംവകുപ്പ് ജീവനക്കാരന് സാരമായി പരിക്കേറ്റു. വനംവകുപ്പ് ദ്രുതകര്‍മ്മസേനാംഗമായ ഇരിയണ്ണിയിലെ തീയ്യടുക്കം സ്വദേശി സനലി(34)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. കര്‍മ്മംതോടിയില്‍ പുലര്‍ച്ചെ ആനക്കൂട്ടമിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. സംഭവമറിഞ്ഞ് ആര്‍.ആര്‍.ട്ടി സംഘമെത്തി രാവിലെ എട്ടരയോടെ കര്‍മ്മംതോടിയില്‍ നിന്നും തുരത്തിയ ആനകള്‍ കൊട്ടംക്കുഴി ഭാഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ഇവിടെയുള്ള കൃഷിയിടത്തില്‍ ഇറങ്ങിയ ആനകളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സനലിന് നേരേ തിരിഞ്ഞത്. പിന്തിരിഞ്ഞ് ഓടുന്നതിനിടെ തോട്ടത്തിലെ കാട്ടുവള്ളികളില്‍ കാല്‍ കുടുങ്ങി വീഴുകയായിരുന്നു. സമീപത്ത് […]

മുള്ളേരിയ: തുരത്തുന്നതിനിടെ കാട്ടാനയുടെ അക്രമത്തില്‍ വനംവകുപ്പ് ജീവനക്കാരന് സാരമായി പരിക്കേറ്റു. വനംവകുപ്പ് ദ്രുതകര്‍മ്മസേനാംഗമായ ഇരിയണ്ണിയിലെ തീയ്യടുക്കം സ്വദേശി സനലി(34)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. കര്‍മ്മംതോടിയില്‍ പുലര്‍ച്ചെ ആനക്കൂട്ടമിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. സംഭവമറിഞ്ഞ് ആര്‍.ആര്‍.ട്ടി സംഘമെത്തി രാവിലെ എട്ടരയോടെ കര്‍മ്മംതോടിയില്‍ നിന്നും തുരത്തിയ ആനകള്‍ കൊട്ടംക്കുഴി ഭാഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ഇവിടെയുള്ള കൃഷിയിടത്തില്‍ ഇറങ്ങിയ ആനകളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സനലിന് നേരേ തിരിഞ്ഞത്. പിന്തിരിഞ്ഞ് ഓടുന്നതിനിടെ തോട്ടത്തിലെ കാട്ടുവള്ളികളില്‍ കാല്‍ കുടുങ്ങി വീഴുകയായിരുന്നു. സമീപത്ത് തന്നെ നിലയുറപ്പിച്ചിരുന്ന ആനകളെ സംഘത്തിലെ മറ്റു അംഗങ്ങള്‍ ചേര്‍ന്ന് പടക്കമെറിഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. ഇടത് കൈയുടെ എല്ല് പൊട്ടിയ സനലിനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സനലിന് ശസ്ത്രക്രിയ നടത്തി.

Related Articles
Next Story
Share it