ഹൊസ്ദുര്‍ഗ് ലോയേഴ്‌സ് കോണ്‍ഗ്രസ് ഫുട്‌ബോള്‍ മത്സരം നടത്തി

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൊസ്ദുര്‍ഗിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം നടത്തി. ലോകകപ്പ് ഫുട്‌ബോളിന്റെ ആരവമുയര്‍ത്തി ഹൊസ്ദുര്‍ഗിലെ ന്യായാധിപന്മാര്‍, അഭിഭാഷകര്‍, അഭിഭാഷക ക്ലര്‍ക്കുമാര്‍, കോടതി ജീവനക്കാര്‍, പ്രോസീക്യൂഷന്‍ സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെട്ട ടീമുകളെ പങ്കെടുപ്പിച്ചാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. സ്‌പെഷ്യല്‍ ജഡ്ജ് സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് എം.സി. ആന്റണി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഡോണള്‍ഡ് സെക്യുറ, മുന്‍സിഫ് സജാദ്, എ.ജി.പി.മാരായ ആശാലത, പ്രിയ, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.എന്‍. രാജ് മോഹന്‍, […]

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൊസ്ദുര്‍ഗിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം നടത്തി. ലോകകപ്പ് ഫുട്‌ബോളിന്റെ ആരവമുയര്‍ത്തി ഹൊസ്ദുര്‍ഗിലെ ന്യായാധിപന്മാര്‍, അഭിഭാഷകര്‍, അഭിഭാഷക ക്ലര്‍ക്കുമാര്‍, കോടതി ജീവനക്കാര്‍, പ്രോസീക്യൂഷന്‍ സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെട്ട ടീമുകളെ പങ്കെടുപ്പിച്ചാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. സ്‌പെഷ്യല്‍ ജഡ്ജ് സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് എം.സി. ആന്റണി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഡോണള്‍ഡ് സെക്യുറ, മുന്‍സിഫ് സജാദ്, എ.ജി.പി.മാരായ ആശാലത, പ്രിയ, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.എന്‍. രാജ് മോഹന്‍, സീനിയര്‍ അഭിഭാഷകരായ എം.സി. ജോസ്, പി.കെ. ചന്ദ്രശേഖരന്‍, ഒ.സി. രാജാഗോപാലന്‍, അഭിഭാഷക സംഘടനകളുടെ പ്രതിനിധികളായ അഡ്വ. ഖാലിദ്, അഡ്വ.പി. സതീശന്‍, അഡ്വ. ഗിരീഷ്, ക്ലര്‍ക്ക് അസോസിയേഷന്‍ പ്രതിനിധി ബാബു, എം.വി. ജയദേവന്‍, കോടതി ജീവനക്കാരുടെ പ്രതിനിധി പ്രദീപ്, പ്രോസിക്യൂഷന്‍ സ്റ്റാഫ് പ്രതിനിധി വാഹിദ് പങ്കെടുത്തു.

Related Articles
Next Story
Share it