ദേശീയപാതവികസനത്തിന്റെ ഭാഗമായി പെരിയയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അടിപ്പാതയുടെ മുകള്‍ ഭാഗം തകര്‍ന്നുവീണു; അപകടം ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ
കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അടിപ്പാതയുടെ മുകള്‍ ഭാഗം തകര്‍ന്നുവീണു. ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് അഞ്ചോളം തൊഴിലാളികള്‍ അടിപ്പാതയുടെ മുകള്‍ ഭാഗത്ത് ജോലിയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. ഇരുമ്പ് കമ്പികള്‍ പാകിയ ശേഷം കോണ്‍ക്രീറ്റ് ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. എന്നാല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റതായി നാട്ടുകാര്‍ ആരോപിച്ചു. ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അടിപ്പാതയുടെ നിര്‍മാണമാണ് പെരിയ ടൗണില്‍ നടക്കുന്നതെങ്കിലും മേല്‍പ്പാലം തകര്‍ന്നുവീണുവെന്ന […]

കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അടിപ്പാതയുടെ മുകള്‍ ഭാഗം തകര്‍ന്നുവീണു. ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് അഞ്ചോളം തൊഴിലാളികള്‍ അടിപ്പാതയുടെ മുകള്‍ ഭാഗത്ത് ജോലിയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. ഇരുമ്പ് കമ്പികള്‍ പാകിയ ശേഷം കോണ്‍ക്രീറ്റ് ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. എന്നാല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റതായി നാട്ടുകാര്‍ ആരോപിച്ചു. ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അടിപ്പാതയുടെ നിര്‍മാണമാണ് പെരിയ ടൗണില്‍ നടക്കുന്നതെങ്കിലും മേല്‍പ്പാലം തകര്‍ന്നുവീണുവെന്ന തരത്തിലാണ് രാവിലെ പ്രചാരണമുണ്ടായത്. ഒറ്റനോട്ടത്തില്‍ ഇത് മേല്‍പ്പാലമാണെന്ന് തോന്നും. മുകള്‍ഭാഗത്ത് നിര്‍മാണം നടക്കുന്നതിനാല്‍ മേല്‍പ്പാലത്തിന്റെ മാതൃകയിലാണ് പുറംകാഴ്ചയില്‍ അടിപ്പാതയുള്ളത്.
മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് അടിപ്പാതയുടെ നിര്‍മാണച്ചുമതല. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
അതിനിടെ അടിപ്പാതയുടെ നിര്‍മാണം നിര്‍ത്തിവെക്കണമെന്നും അടിപ്പാതയുടെ വീതി കൂട്ടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ഹക്കീം കുന്നില്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, രാമകൃഷ്ണന്‍ നായര്‍ നടുവില്‍ വീട് തുടങ്ങി നിരവധി പേര്‍ സമരത്തില്‍ പങ്കെടുത്തു. അടിപ്പാതയുടെ വീതി കൂട്ടണമെന്നാവശ്യപ്പെട്ട് വ്യാപാരികളും സമരത്തിനൊരുങ്ങിയിട്ടുണ്ട്.