നായന്മാര്‍മൂലയില്‍ മേല്‍പാലം വേണം; സമരപ്പന്തലില്‍ എം.പി. എത്തി
നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട സി.യു.പി. അടിപ്പാതക്ക് പകരം മേല്‍പാലം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന റിലേ സത്യാഗ്രഹം എട്ടു ദിവസം പിന്നിട്ടു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സമരസമിതിയുടെ ആവശ്യം ന്യായമാണെന്നും ബന്ധപെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ താന്‍ കൂടെയുണ്ടാവുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി. ഷാഫി, സി.പി.എം ജില്ലാ കമ്മിറ്റിയംഗം […]

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട സി.യു.പി. അടിപ്പാതക്ക് പകരം മേല്‍പാലം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന റിലേ സത്യാഗ്രഹം എട്ടു ദിവസം പിന്നിട്ടു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സമരസമിതിയുടെ ആവശ്യം ന്യായമാണെന്നും ബന്ധപെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ താന്‍ കൂടെയുണ്ടാവുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി. ഷാഫി, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.എം.എ. കരീം, സുബൈര്‍ പടുപ്പ്, ഹമീദ് ചേരങ്കൈ, ജില്ലാ പഞ്ചായത്ത് അംഗം പി.ബി. ഷഫീഖ്, സി.വി. കലാം, വൈ. മുഹമ്മദ്, എന്‍.യു. അബ്ദുസ്സലാം, എന്‍.എം. ഇബ്രാഹിം, എം. അബ്ദുല്ല ഹാജി, എന്‍.എം. അബൂബക്കര്‍ നെക്കര, പി.പി. സമീര്‍, എന്‍.എ. താഹിര്‍, ഹുസൈന്‍ ബേക്കറി, പി.എ. മുനീര്‍ പ്രസംഗിച്ചു. സമരസമിതിയുടെ നിവേദനം പി.ബി. അച്ചു എം.പി.ക്ക് കൈമാറി. നായന്മാര്‍മൂല ഇര്‍ഷാദിയ സംഘം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കി.