നായന്മാര്‍മൂലയില്‍ മേല്‍പ്പാലം വേണം; റിലേ സത്യാഗ്രഹം തുടരുന്നു

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട സി.യു.പി. അടിപ്പാതക്ക് പകരം മേല്‍പാലം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന റിലേ സത്യാഗ്രഹം പത്തൊമ്പത് ദിവസം പിന്നിട്ടു. സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ പ്രമുഖര്‍ എത്തി. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് സമരത്തിന് നേതൃത്വം നല്‍കി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എം.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനിഫ പാറ, […]

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട സി.യു.പി. അടിപ്പാതക്ക് പകരം മേല്‍പാലം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന റിലേ സത്യാഗ്രഹം പത്തൊമ്പത് ദിവസം പിന്നിട്ടു. സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ പ്രമുഖര്‍ എത്തി. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് സമരത്തിന് നേതൃത്വം നല്‍കി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എം.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനിഫ പാറ, ഫാറൂഖ് ഖാസ്മി, ഇഖ്ബാല്‍ പട്ടുവത്തില്‍, ശരിഫ് കാപ്പില്‍, സി.എല്‍. റഷീദ് ഹാജി, ജലീല്‍ മുഹമ്മദ്, എം.പി. അബ്ദുല്‍ നാസിര്‍,മഹ്‌റൂഫ് ബദ്രിയ, അബ്ദുല്‍ ഖാദര്‍ തെക്കില്‍, അശ്‌റഫ് ഐവ, സി.യു. മുഹമ്മദ് ചേരൂര്‍, മഹ്മൂദ് ഇബ്രാഹിം, മജീദ് ബെണ്ടിച്ചാല്‍, ഖാദര്‍ പാലോത്ത്, പി.ബി. സലാം, എം.എ എച്ച് സുനൈഫ്, എം.എ.സിദ്ദീഖ് പ്രസംഗിച്ചു.

Related Articles
Next Story
Share it