നായന്മാര്‍മൂലയില്‍ മേല്‍പ്പാലം വേണം; റിലേ സത്യാഗ്രഹം ഒരു മാസം പിന്നിട്ടു

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട സി.യു.പി അടിപ്പാതക്ക് പകരം മേല്‍പ്പാലം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന റിലേ സത്യാഗ്രഹം ഒരു മാസം പിന്നിട്ടു.ചെങ്കള പഞ്ചായത്ത് മുന്‍ അംഗം എന്‍.എ. താഹിര്‍ ഉദ്ഘാടനം ചെയ്തു.എ.എല്‍ അസ്ലം അധ്യക്ഷത വഹിച്ചു. എ.ഐ. റിയാസലി, എന്‍.എം. ഹാരിസ്, ബദ്‌റുദ്ദീന്‍ സ്‌കൈവ്യൂ, അബു ചാല, ടി.കെ. നൗഷാദ്, എന്‍.എം. സിദ്ദീഖ്, എസ്. ഖലീല്‍, എ. ഖലീല്‍, മുഹമ്മദ് പടിഞ്ഞാര്‍മൂല തുടങ്ങിയവര്‍ പ്രസംഗിച്ചു.മാര്‍ച്ച് 28ന് ആരംഭിച്ച സത്യാഗ്രഹ […]

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട സി.യു.പി അടിപ്പാതക്ക് പകരം മേല്‍പ്പാലം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന റിലേ സത്യാഗ്രഹം ഒരു മാസം പിന്നിട്ടു.
ചെങ്കള പഞ്ചായത്ത് മുന്‍ അംഗം എന്‍.എ. താഹിര്‍ ഉദ്ഘാടനം ചെയ്തു.
എ.എല്‍ അസ്ലം അധ്യക്ഷത വഹിച്ചു. എ.ഐ. റിയാസലി, എന്‍.എം. ഹാരിസ്, ബദ്‌റുദ്ദീന്‍ സ്‌കൈവ്യൂ, അബു ചാല, ടി.കെ. നൗഷാദ്, എന്‍.എം. സിദ്ദീഖ്, എസ്. ഖലീല്‍, എ. ഖലീല്‍, മുഹമ്മദ് പടിഞ്ഞാര്‍മൂല തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാര്‍ച്ച് 28ന് ആരംഭിച്ച സത്യാഗ്രഹ സമരത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ സമരത്തെ അഭിവാദ്യം ചെയ്യാനെത്തി. സമരത്തിന്റെ ഭാഗമായി അഗ്‌നിജ്വാല, പ്രതിഷേധ വലയം പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Related Articles
Next Story
Share it