ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

കാസര്‍കോട്: വളര്‍ത്തു മൃഗങ്ങളുടെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ സന്ദേശം നല്‍കി ജില്ലാ മൃഗസംരക്ഷണ വകുപ്പും കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റും ഇന്ത്യന്‍ വെറ്റിനറി അസോസിയേഷനും സംയുക്തമായി ഫഌഷ്‌മോബ് സംഘടിപ്പിച്ചു. റാബിസ് വിമുക്ത പദ്ധതിയുടെ ഭാഗമായി വളര്‍ത്തു മൃഗങ്ങളായ നായ, പൂച്ച എന്നിവക്ക് മൃഗാസ്പത്രികളില്‍ നിന്ന് റാബിസ് വാക്‌സിന്‍ എടുക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് വാങ്ങുകയും ചെയ്യേണ്ടുന്നതിന്റെ ആവശ്യകത സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനായാണ് ഫഌഷ്‌മോബ് നടത്തിയത്.കാസര്‍കോട് മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റ, ചെര്‍ക്കള ബസ്സ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഫഌഷ് […]

കാസര്‍കോട്: വളര്‍ത്തു മൃഗങ്ങളുടെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ സന്ദേശം നല്‍കി ജില്ലാ മൃഗസംരക്ഷണ വകുപ്പും കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റും ഇന്ത്യന്‍ വെറ്റിനറി അസോസിയേഷനും സംയുക്തമായി ഫഌഷ്‌മോബ് സംഘടിപ്പിച്ചു. റാബിസ് വിമുക്ത പദ്ധതിയുടെ ഭാഗമായി വളര്‍ത്തു മൃഗങ്ങളായ നായ, പൂച്ച എന്നിവക്ക് മൃഗാസ്പത്രികളില്‍ നിന്ന് റാബിസ് വാക്‌സിന്‍ എടുക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് വാങ്ങുകയും ചെയ്യേണ്ടുന്നതിന്റെ ആവശ്യകത സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനായാണ് ഫഌഷ്‌മോബ് നടത്തിയത്.
കാസര്‍കോട് മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റ, ചെര്‍ക്കള ബസ്സ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഫഌഷ് മോബ് അവതരിപ്പിച്ചു. കാസര്‍കോട് ഗവ.കോളേജിലെ 20ഓളം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഫഌഷ്‌മോബിന്റെ ഭാഗമായി.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബി.സുരേഷ് പദ്ധതി വിശദീകരിച്ചു. കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ാേഫീസര്‍ ആശാലത, റാബിസ് കണ്‍ട്രോള്‍ പ്രോഗ്രാം ഓഫീസര്‍ ഡോ.മുരളി, ഡോ.ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഡോ.പ്രദീപ് കുമാര്‍ സ്വാഗതവും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സുനില്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it