അസുഖം മൂലം ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. പിലാങ്കട്ട എടപ്പാറ മുഹമ്മദ് കുഞ്ഞി-മറിയമ്മ ദമ്പതികളുടെ മകള്‍ നജഫാത്തിമ(5)യാണ് മരിച്ചത്. ദിവസങ്ങളോളം പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നിട് മുള്ളേരിയയിലെ ആസ്പത്രിയിലും കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മംഗളുരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും മംഗളൂരുവിലെ ആസ്പത്രിയിലേക്കെത്താനുള്ള സാങ്കേതിക തടസ്സം കാരണം കുട്ടിയെ കണ്ണൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അതിനിടെ ഇന്നലെ രാത്രി അസുഖം മൂര്‍ച്ഛിക്കുകയും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. […]

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. പിലാങ്കട്ട എടപ്പാറ മുഹമ്മദ് കുഞ്ഞി-മറിയമ്മ ദമ്പതികളുടെ മകള്‍ നജഫാത്തിമ(5)യാണ് മരിച്ചത്. ദിവസങ്ങളോളം പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നിട് മുള്ളേരിയയിലെ ആസ്പത്രിയിലും കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മംഗളുരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും മംഗളൂരുവിലെ ആസ്പത്രിയിലേക്കെത്താനുള്ള സാങ്കേതിക തടസ്സം കാരണം കുട്ടിയെ കണ്ണൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അതിനിടെ ഇന്നലെ രാത്രി അസുഖം മൂര്‍ച്ഛിക്കുകയും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സഹോദരങ്ങള്‍: മുനാസിര്‍, മുഫീബ.
മയ്യത്ത് പിലാങ്കട്ട ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it