ബെദിരംപള്ള സ്വദേശിയായ അഞ്ചുവയസുകാരന്‍ അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു

പെര്‍ള: ബെദിരംപള്ള സ്വദേശിയായ അഞ്ചുവയസുകാരന്‍ അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു. ബെദിരംപള്ളയിലെ സമദ്-സഫ്‌റീന ദമ്പതികളുടെ ഏക മകന്‍ സഹീന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടുകാര്‍ താമസ സ്ഥലത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവത്രെ. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഷങ്ങളായി കുടുംബ സമേതം സമദ് യു.എ.ഇയില്‍ തന്നെയാണുള്ളത്. മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് ഞായറാഴ്ച ബെദിരംപള്ള ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Related Articles
Next Story
Share it