മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കൊല്ലം: അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചു. കൊല്ലം പരവൂര്‍ കോട്ടപ്പുറം കൃഷ്ണാലയത്തില്‍ ഹരീഷ് കൃഷ്ണന്റേയും ലക്ഷ്മിയുടേയും മകള്‍ അമയയാണ് മരിച്ചത്. മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് സംഭവം. പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞ് ബുദ്ധിമുട്ട് കാണിച്ചതിനെ തുടര്‍ന്ന് ഉടന്‍ ആശപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കൊല്ലം: അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചു. കൊല്ലം പരവൂര്‍ കോട്ടപ്പുറം കൃഷ്ണാലയത്തില്‍ ഹരീഷ് കൃഷ്ണന്റേയും ലക്ഷ്മിയുടേയും മകള്‍ അമയയാണ് മരിച്ചത്. മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് സംഭവം.

പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞ് ബുദ്ധിമുട്ട് കാണിച്ചതിനെ തുടര്‍ന്ന് ഉടന്‍ ആശപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Related Articles
Next Story
Share it