റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് മരിച്ചു

കാസര്‍കോട്: റോഡരികില്‍ നടക്കുന്നതിനിടെ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. തൃക്കണ്ണാട് കൃഷ്ണ മഠത്തിന് സമീപത്തെ കൊട്ടന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ രതീഷ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ തൃക്കണ്ണാട് വെച്ചായിരുന്നു അപകടം. വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വന്ന ബൈക്ക് പിറക് ഭാഗത്ത് ഇടിക്കുകയായിരുന്നു. പരിക്കേറ്റ രതീഷിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: അശ്വിനി. മൂന്ന് […]

കാസര്‍കോട്: റോഡരികില്‍ നടക്കുന്നതിനിടെ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. തൃക്കണ്ണാട് കൃഷ്ണ മഠത്തിന് സമീപത്തെ കൊട്ടന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ രതീഷ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ തൃക്കണ്ണാട് വെച്ചായിരുന്നു അപകടം. വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വന്ന ബൈക്ക് പിറക് ഭാഗത്ത് ഇടിക്കുകയായിരുന്നു. പരിക്കേറ്റ രതീഷിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: അശ്വിനി. മൂന്ന് വയസുള്ള അഹാന മകളാണ്. സഹോദരങ്ങള്‍: സാബു, സുരേഷന്‍, രവി, ബേബി, സീമ.

Related Articles
Next Story
Share it