തീ അണക്കുന്നതിനിടെ ഭിത്തി തകര്‍ന്ന് വീണ് ഫയര്‍ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍തീപിടിത്തം. തീ അണക്കുന്നതിനിടെ ഭിത്തി തകര്‍ന്ന് വീണും പൊള്ളലേറ്റും ഫയര്‍ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 1.30 ഓടെയാണ് വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിച്ചത്.തീ അണക്കുന്നതിനിടെ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് വീണ് ഫയര്‍ഫോഴ്‌സ് ജീവനക്കാരനായ ചാക്ക യൂണിറ്റിലെ ഫയര്‍മാന്‍ ജെ.എസ്. രഞ്ജിത്താ(32)ണ് മരിച്ചത്. ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത്ത് ആറ് വര്‍ഷമായി ഫയര്‍ഫോഴ്‌സ് ജീവനക്കാരനാണ്.താബൂക്ക് കെട്ടിയ ഉയരം […]

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍തീപിടിത്തം. തീ അണക്കുന്നതിനിടെ ഭിത്തി തകര്‍ന്ന് വീണും പൊള്ളലേറ്റും ഫയര്‍ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.
കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 1.30 ഓടെയാണ് വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിച്ചത്.
തീ അണക്കുന്നതിനിടെ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് വീണ് ഫയര്‍ഫോഴ്‌സ് ജീവനക്കാരനായ ചാക്ക യൂണിറ്റിലെ ഫയര്‍മാന്‍ ജെ.എസ്. രഞ്ജിത്താ(32)ണ് മരിച്ചത്. ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത്ത് ആറ് വര്‍ഷമായി ഫയര്‍ഫോഴ്‌സ് ജീവനക്കാരനാണ്.
താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് രഞ്ജിത്തിനെ തീയ്ക്കുള്ളില്‍ നിന്നും പുറത്തെടുത്തത്. ഉടന്‍ നഗരത്തിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles
Next Story
Share it