പാര്‍ക്കില്‍ തീപിടിത്തം; ഫര്‍ണിച്ചറുകള്‍ കത്തിനശിച്ചു

കാസര്‍കോട്: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ തീപിടിത്തം. ആളപായമില്ല. എരിയാല്‍ ചൗക്കിയിലെ മജീദിന്റെ ഉടമസ്ഥതയിലുള്ള സണ്‍ റൈസ് പാര്‍ക്കിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50ഓടെ തീപിടിത്തമുണ്ടായത്. ഫര്‍ണിച്ചര്‍ കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാര്‍ക്കിന്റെ സ്റ്റേജിന് പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related Articles
Next Story
Share it