ബണ്ട്വാളിലെ ഇലക്ട്രോണിക്സ് ഷോറൂമിന് തീപിടിച്ചു

ബണ്ട്വാള്‍: വര്‍ഷങ്ങളായി ബണ്ട്വാളില്‍ പ്രവര്‍ത്തിക്കുന്ന പ്രിയ ഇലക്ട്രോണിക്‌സ് ഷോറൂമിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തം. ബണ്ട്വാള്‍ ബി.സി റോഡിലെ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിന് എതിര്‍വശത്താണ് ഇലക്ട്രോണിക്സ് കടയുള്ളത്. ഷോറൂമിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്ക് പുറമെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറുകളും ഷോറൂമില്‍ സ്റ്റോക്കുണ്ട്. ഏതോ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചതാകാമെന്ന് സംശയിക്കുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ബണ്ട്വാള്‍ സിറ്റി സബ് ഇന്‍സ്പെക്ടര്‍ […]

ബണ്ട്വാള്‍: വര്‍ഷങ്ങളായി ബണ്ട്വാളില്‍ പ്രവര്‍ത്തിക്കുന്ന പ്രിയ ഇലക്ട്രോണിക്‌സ് ഷോറൂമിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തം. ബണ്ട്വാള്‍ ബി.സി റോഡിലെ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിന് എതിര്‍വശത്താണ് ഇലക്ട്രോണിക്സ് കടയുള്ളത്. ഷോറൂമിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്ക് പുറമെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറുകളും ഷോറൂമില്‍ സ്റ്റോക്കുണ്ട്. ഏതോ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചതാകാമെന്ന് സംശയിക്കുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ബണ്ട്വാള്‍ സിറ്റി സബ് ഇന്‍സ്പെക്ടര്‍ രാമകൃഷ്ണയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Related Articles
Next Story
Share it