ഉണങ്ങിയ പുല്ലില്‍ നിന്ന് തീപടര്‍ന്നു; ഓലമേഞ്ഞ വീട് കത്തിനശിച്ചു

പെരിയ: ഉണങ്ങിയ പുല്ലില്‍ നിന്ന് തീപടര്‍ന്നതിനെ തുടര്‍ന്ന് ഓലമേഞ്ഞ വീട് കത്തിനശിച്ചു. കൈക്കോട്ടുകുണ്ട് അംബേദ്കര്‍ കോളനി റോഡിലെ തന്നിത്തോട് വേണുവിന്റെ വീടാണ് കത്തിനശിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. തീ ആളിപ്പടരുന്നത് കണ്ട് വീട്ടിനകത്തുണ്ടായിരുന്നവര്‍ പുറത്തേക്കോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടുനിന്ന് അഗ്‌നിരക്ഷാസേനയെത്തിയപ്പോഴേക്കും വീട് പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടിനകത്തുണ്ടായിരുന്ന സ്ഥലത്തിന്റെ ആധാരം, കുടുംബാംഗങ്ങളുടെ ആധാര്‍-പാന്‍ കാര്‍ഡുകള്‍ തുടങ്ങിയ രേഖകളും കത്തിപ്പോയിരുന്നു. കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.ടി ബെന്നി, ഫയര്‍ ആന്റ് […]

പെരിയ: ഉണങ്ങിയ പുല്ലില്‍ നിന്ന് തീപടര്‍ന്നതിനെ തുടര്‍ന്ന് ഓലമേഞ്ഞ വീട് കത്തിനശിച്ചു. കൈക്കോട്ടുകുണ്ട് അംബേദ്കര്‍ കോളനി റോഡിലെ തന്നിത്തോട് വേണുവിന്റെ വീടാണ് കത്തിനശിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. തീ ആളിപ്പടരുന്നത് കണ്ട് വീട്ടിനകത്തുണ്ടായിരുന്നവര്‍ പുറത്തേക്കോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടുനിന്ന് അഗ്‌നിരക്ഷാസേനയെത്തിയപ്പോഴേക്കും വീട് പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടിനകത്തുണ്ടായിരുന്ന സ്ഥലത്തിന്റെ ആധാരം, കുടുംബാംഗങ്ങളുടെ ആധാര്‍-പാന്‍ കാര്‍ഡുകള്‍ തുടങ്ങിയ രേഖകളും കത്തിപ്പോയിരുന്നു. കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.ടി ബെന്നി, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജീവന്‍, ദിലീപ്, അനന്തു, വരുണ്‍രാജ്, ഡ്രൈവര്‍ ജയരാജ്, ഹോംഗാര്‍ഡ് കെ.വി രാമചന്ദ്രന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Related Articles
Next Story
Share it