വാഹനങ്ങള്‍ കയറ്റി പോകുന്ന കപ്പലില്‍ തീപിടുത്തം; രക്ഷപ്പെട്ടവരില്‍ കാസര്‍കോട്ടുകാരനും
പാലക്കുന്ന്: 3000ഓളം കാറുകള്‍ കയറ്റി ജര്‍മ്മനിയിലെ ബ്രിമന്‍ഹവന്‍ തുറമുഖത്തു നിന്ന് ഈജിപ്റ്റിലെ പോര്‍ട്ട്സൈത് ലക്ഷ്യമിട്ട് യാത്ര തിരിച്ച കപ്പലിന് തീപിടിച്ച് ഇന്ത്യക്കാരനായ ചമ്പക്കലാല്‍ മരണപ്പെട്ടു. കപ്പലില്‍ മലയാളിയായ ക്യാപ്റ്റന്‍ നവീന്‍ മേനോത്ത്പറമ്പില്‍ അടക്കം 21 ക്രൂ അംഗങ്ങളും ഇന്ത്യക്കാര്‍ ആണ്. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത 'ഫ്രീമന്റില്‍ ഹൈവെ' എന്ന കാര്‍ കാരിയര്‍ കപ്പലിനാണ് തീപിടിച്ചത്. മുംബൈയിലെ വാലം ഷിപ്പിങ്ങ് കമ്പനിയാണ് മാനിംഗ് ഏജന്റ്. രക്ഷപ്പെട്ടവരില്‍ കാസര്‍കോട് പാലക്കുന്ന് ചന്ദ്രപുരത്തെ ബിനീഷ് കപ്പലില്‍ ചീഫ് കുക്ക് ആണ്. ജൂണ്‍ […]

പാലക്കുന്ന്: 3000ഓളം കാറുകള്‍ കയറ്റി ജര്‍മ്മനിയിലെ ബ്രിമന്‍ഹവന്‍ തുറമുഖത്തു നിന്ന് ഈജിപ്റ്റിലെ പോര്‍ട്ട്സൈത് ലക്ഷ്യമിട്ട് യാത്ര തിരിച്ച കപ്പലിന് തീപിടിച്ച് ഇന്ത്യക്കാരനായ ചമ്പക്കലാല്‍ മരണപ്പെട്ടു. കപ്പലില്‍ മലയാളിയായ ക്യാപ്റ്റന്‍ നവീന്‍ മേനോത്ത്പറമ്പില്‍ അടക്കം 21 ക്രൂ അംഗങ്ങളും ഇന്ത്യക്കാര്‍ ആണ്. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത 'ഫ്രീമന്റില്‍ ഹൈവെ' എന്ന കാര്‍ കാരിയര്‍ കപ്പലിനാണ് തീപിടിച്ചത്. മുംബൈയിലെ വാലം ഷിപ്പിങ്ങ് കമ്പനിയാണ് മാനിംഗ് ഏജന്റ്. രക്ഷപ്പെട്ടവരില്‍ കാസര്‍കോട് പാലക്കുന്ന് ചന്ദ്രപുരത്തെ ബിനീഷ് കപ്പലില്‍ ചീഫ് കുക്ക് ആണ്. ജൂണ്‍ 30നാണ് ബിനീഷ് ഈ കപ്പലില്‍ ജോലിക്ക് കയറിയത്. തീ പടര്‍ന്നപ്പോള്‍ പുക മൂലം നേരിയ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷ് അടക്കം ഏതാനും പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുഖം പ്രാപിച്ചു വരുന്ന ഇവരെ ഉടനെ ഹോട്ടലുകളിലേക്ക് മാറ്റുമെന്നാണ് അറിയാന്‍ സാധിച്ചത്. യാത്ര മധ്യേ ഡച്ചു ദ്വീപിലെ വടക്കന്‍ ഭാഗത്തെ അമേലാന്റില്‍ വെച്ചാണ് 25 ഇലെക്ട്രിക്ക് കാറുകളില്‍ ഒന്നിന് തീപിടിച്ചത്. അതാണ് കപ്പലില്‍ വന്‍ തീപിടുത്തത്തിന് കാരണമായതെന്നാണ് സൂചന.