നീലേശ്വരത്ത് കുമ്മായ കമ്പനിയിലുണ്ടായ തീപിടിത്തം; നാല് ലക്ഷം രൂപയുടെ നഷ്ടം

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ നീലേശ്വരം നെടുങ്കണ്ടയിലെ കുമ്മായ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. ലക്ഷ്മി ലൈം ഇന്‍ഡസ്ട്രീസിലാണ് രാത്രി തീപിടിത്തമുണ്ടായത്. ചൂളയില്‍നിന്ന് തീ പടര്‍ന്നതാണെന്നാണ് സംശയം. നീലേശ്വരം നഗരസഭ മുന്‍ കൗണ്‍സിലര്‍ കടിഞ്ഞിമൂലയിലെ കെ.വി. അമ്പാടിയാണ് ഉടമ.മേല്‍ക്കൂര ഉള്‍പ്പെടെ കത്തിനശിച്ചു. കാഞ്ഞങ്ങാട് നിന്നും അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. 75 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി ഇന്‍ഡസ്ട്രീസ് ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള കുമ്മായ കമ്പനിയാണ്. അഗ്‌നി രക്ഷാസന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. സതീഷിന്റെ നേതൃത്വത്തിലുള്ള […]

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ നീലേശ്വരം നെടുങ്കണ്ടയിലെ കുമ്മായ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. ലക്ഷ്മി ലൈം ഇന്‍ഡസ്ട്രീസിലാണ് രാത്രി തീപിടിത്തമുണ്ടായത്. ചൂളയില്‍നിന്ന് തീ പടര്‍ന്നതാണെന്നാണ് സംശയം. നീലേശ്വരം നഗരസഭ മുന്‍ കൗണ്‍സിലര്‍ കടിഞ്ഞിമൂലയിലെ കെ.വി. അമ്പാടിയാണ് ഉടമ.
മേല്‍ക്കൂര ഉള്‍പ്പെടെ കത്തിനശിച്ചു. കാഞ്ഞങ്ങാട് നിന്നും അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. 75 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി ഇന്‍ഡസ്ട്രീസ് ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള കുമ്മായ കമ്പനിയാണ്. അഗ്‌നി രക്ഷാസന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.വി ലിനീഷ്, ജി.എ സിബിന്‍, സി.വി അജിത്ത്, അതുല്‍ മോഹന്‍, വി.എം വിനീത്, എസ്. ശരത് ലാല്‍, ഹോം ഗാര്‍ഡ് എന്‍.വി ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it