ജില്ലയില്‍ പനി പടരുന്നു; ജനറല്‍ ആസ്പത്രിയില്‍ മാത്രം പ്രതിദിനം എത്തുന്നത് 2000 രോഗികള്‍

കാസര്‍കോട്: ജില്ലയില്‍ പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആസ്പത്രികളില്‍ രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ മാത്രം കഴിഞ്ഞ കുറച്ചുദിവസങ്ങളായി രണ്ടായിരത്തോളം രോഗികളാണ് ദിനേന എത്തുന്നത്. പനി, വയറിളക്കം, ചുമ തുടങ്ങിയവ പിടിപെട്ടാണ് അധികം പേരും എത്തുന്നത്. കുട്ടികള്‍ക്കിടയിലാണ് കൂടുതലും പനി പടര്‍ന്നുകൊണ്ടിരിക്കുന്നത്. ജനറല്‍ ആസ്പത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ തന്നെ രോഗികളെത്തിത്തുടങ്ങുന്നു. ടോക്കണെടുക്കാനും ഡോക്ടറെ കാണാനും ഫാര്‍മസിയിലുമായി രോഗികളുടെ നീണ്ട നിരയാണ് ഉണ്ടാകുന്നത്. ഇടവിട്ടുള്ള മഴയും ചില സമയത്ത് വെയില്‍ കൂടുന്ന കാലാവസ്ഥയുമാണ് […]

കാസര്‍കോട്: ജില്ലയില്‍ പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആസ്പത്രികളില്‍ രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ മാത്രം കഴിഞ്ഞ കുറച്ചുദിവസങ്ങളായി രണ്ടായിരത്തോളം രോഗികളാണ് ദിനേന എത്തുന്നത്. പനി, വയറിളക്കം, ചുമ തുടങ്ങിയവ പിടിപെട്ടാണ് അധികം പേരും എത്തുന്നത്. കുട്ടികള്‍ക്കിടയിലാണ് കൂടുതലും പനി പടര്‍ന്നുകൊണ്ടിരിക്കുന്നത്. ജനറല്‍ ആസ്പത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ തന്നെ രോഗികളെത്തിത്തുടങ്ങുന്നു. ടോക്കണെടുക്കാനും ഡോക്ടറെ കാണാനും ഫാര്‍മസിയിലുമായി രോഗികളുടെ നീണ്ട നിരയാണ് ഉണ്ടാകുന്നത്. ഇടവിട്ടുള്ള മഴയും ചില സമയത്ത് വെയില്‍ കൂടുന്ന കാലാവസ്ഥയുമാണ് രോഗം അധികരിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. രോഗികളുടെ വര്‍ധനവ് കണക്കിലെടുത്ത് സൂപ്രണ്ട് ജമാല്‍ അഹമദിന്റെ നേതൃത്വത്തില്‍ ജനറല്‍ ആസ്പത്രി ഞായറാഴ്ച രണ്ട് ഒ.പി അധിക സൗകര്യമൊരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറവ് നികത്താത്തത് മറ്റു ഡോക്ടര്‍മാര്‍ക്ക് അധിക ഭാരമായിരിക്കുകയാണ്. വിവിധ പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആസ്പത്രിയിലും നിത്യേന നൂറുകണക്കിന് രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും കുറവ് ആസ്പത്രി പ്രവര്‍ത്തനങ്ങളെ നന്നായി ബാധിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ സ്വകാര്യ ആസ്പത്രികളിലും ക്ലീനിക്കുകളിലും രോഗികളുടെ തിരക്കാണ്. ഡെങ്കി, മലേറിയ തുടങ്ങിയവ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുട്ടികളടക്കം നിരവധി പേര്‍ പനിബാധിച്ച് മരണപ്പെടുകയുമുണ്ടായി.

Related Articles
Next Story
Share it