തളങ്കര: തുടര്‍ച്ചയായ 27-ാം വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം നേടിയ ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.എസ്.എല്‍.സി-പ്ലസ്ടു ടോപ്പേര്‍സിന് ദഖീറത്തുല്‍ ഉഖ്‌റ സംഘം നല്‍കിയ അനുമോദന ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ രംഗത്ത് കാസര്‍കോട് നേടിയ വലിയ മുന്നേറ്റത്തിന്റെ അടയാളമാണ് ദഖീറത്ത് സ്‌കൂള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ട്രഷറര്‍ കെ.എം ഹനീഫ്, സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ്, പ്രിന്‍സിപ്പള്‍ കെ. സവിത, ഹെഡ്മിസ്ട്രസ് ശ്യാമള ടീച്ചര്‍, വൈസ് പ്രസിഡണ്ട് എന്‍.കെ അമാനുല്ല, സെക്രട്ടറി റൗഫ് പള്ളിക്കാല്‍, കെ.എം മുഹമ്മദ് ബഷീര്‍ വോളിബോള്‍, മുജീബ് അഹ്മദ്, അഷ്‌റഫ് ഫോര്‍ യു, ബച്ചി കാര്‍വാര്‍, പി.ടി.എ പ്രസിഡണ്ട് ഫൈസല്‍ പടിഞ്ഞാര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ഫര്‍സാന ഷിഹാബ് പ്രസംഗിച്ചു.