അനുമോദന സദസ്സും കരിയര്‍ ടോക്കും സംഘടിപ്പിച്ചു

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സദസ്സും കരിയര്‍ ടോക്കും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെമനാട് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ ബദറുല്‍ മുനീര്‍ ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. കരിയര്‍ കോച്ചും സിജി സീനിയര്‍ റിസോര്‍സ് പേഴ്സണുമായ അസ്ലം മാസ്റ്റര്‍ കരിയര്‍ ടോക്കിന് നേതൃത്വം നല്‍കി. പി.ടി.എ പ്രസിഡണ്ട് […]

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സദസ്സും കരിയര്‍ ടോക്കും സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെമനാട് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ ബദറുല്‍ മുനീര്‍ ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. കരിയര്‍ കോച്ചും സിജി സീനിയര്‍ റിസോര്‍സ് പേഴ്സണുമായ അസ്ലം മാസ്റ്റര്‍ കരിയര്‍ ടോക്കിന് നേതൃത്വം നല്‍കി.
പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്ല, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ, ഒ.എസ്.എ മുന്‍ പ്രസിഡണ്ട് മുഹമ്മദലി മുണ്ടാങ്കുലം, വൈസ് പ്രസിഡണ്ടുമാരായ സമീല്‍ അഹ്‌മദ്, ഷാഹിദ് സി.എല്‍, സെക്രട്ടറിമാരായ അന്‍വര്‍ എ.ബി, സജ്ജാദ് ചൂരി, ജമാഅത്ത് കമ്മിറ്റി സെക്രട്ടറി സി.എച്ച് സാജു, ഉമറുല്‍ഫാറൂഖ്, റൗഫ് കൊമ്പനടുക്കം, റഹ്‌മാന്‍ പാണത്തൂര്‍, ഹാഫിസ് അബ്ദുല്ല, നൗഷാദ് തോട്ടത്തില്‍, അജ്മല്‍ മിര്‍ഷാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒ.എസ്.എ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ ചിറാക്കല്‍ സ്വാഗതവും ട്രഷറര്‍ സുല്‍വാന്‍ കെ.വി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it