കാട്ടുപന്നിക്ക് വെച്ച തോക്ക് കെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ കര്‍ഷകന്‍ മരിച്ചു
ഉദുമ: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ കര്‍ഷകന്‍ മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയും സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായ എം. മാധവന്‍ നമ്പ്യാര്‍ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെ തോട്ടത്തില്‍ ചക്ക പറിക്കാനെത്തിയപ്പോഴായിരുന്നു മാധവന്‍ നമ്പ്യാര്‍ക്ക് വെടിയേറ്റത്. കാട്ടുപന്നിയെ ലക്ഷ്യമാക്കി ഇവിടെ ആരോ വെച്ചിരുന്ന തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. തോക്കിന്റെ കാഞ്ചിയില്‍ ചരട് കെട്ടിയായിരുന്നു കെണിയൊരുക്കിയിരുന്നത്. ചരടില്‍ തട്ടിയാല്‍ വെടിയുതിരുന്ന രീതിയിലായിരുന്നു കെണിയൊരുക്കിയിരുന്നത്. ചക്ക പറിക്കുന്നതിനിടെ മാധവന്‍ […]

ഉദുമ: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ കര്‍ഷകന്‍ മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയും സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായ എം. മാധവന്‍ നമ്പ്യാര്‍ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെ തോട്ടത്തില്‍ ചക്ക പറിക്കാനെത്തിയപ്പോഴായിരുന്നു മാധവന്‍ നമ്പ്യാര്‍ക്ക് വെടിയേറ്റത്. കാട്ടുപന്നിയെ ലക്ഷ്യമാക്കി ഇവിടെ ആരോ വെച്ചിരുന്ന തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. തോക്കിന്റെ കാഞ്ചിയില്‍ ചരട് കെട്ടിയായിരുന്നു കെണിയൊരുക്കിയിരുന്നത്. ചരടില്‍ തട്ടിയാല്‍ വെടിയുതിരുന്ന രീതിയിലായിരുന്നു കെണിയൊരുക്കിയിരുന്നത്. ചക്ക പറിക്കുന്നതിനിടെ മാധവന്‍ നമ്പ്യാര്‍ കെണിയില്‍ തട്ടിയതായിരിക്കുമെന്നാണ് സംശയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ മാധവന്‍ നമ്പ്യാരെ ആദ്യം കാസര്‍കോട്ടേയും പിന്നീട് മംഗളൂരുവിലെയും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. കാല്‍മുട്ടില്‍ തോക്കിലെ പെല്ലറ്റ് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഭാര്യ: നിര്‍മ്മല. മക്കള്‍: നിത്യ, നിതിന്‍.