കാസര്‍കോട്: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രിവന്റീവ് ഓഫീസര്‍ പി.സുരേന്ദ്രന് യാത്രയയപ്പും, ‘മാനസിക പിരിമുറുക്കവും പരിഹാരവും’ എന്ന വിഷയത്തിലുള്ള ക്ലാസും സംഘടിപ്പിച്ചു. നീലേശ്വരം റോട്ടറി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പിരിഞ്ഞു പോകുന്ന ജീവനക്കാരനുള്ള സംഘടനയുടെ ഉപഹാരവും നല്കി. ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാഴയില്‍ സ്വാഗതം പറഞ്ഞു ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ഡി ബാലചന്ദ്രന്, സംസ്ഥാന സെക്രട്ടറി എം അനില്‍ കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഷാദ്, പി സുരേശന് മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന കെ.കെ ബാലകൃഷ്ണന് സംസാരിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി കെ.വി രഞ്ജിത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ‘മാനസിക പിരിമുറുക്കവും പരിഹാരവും’ എന്ന വിഷയത്തില്‍ നീലേശ്വരം ആയുര്‍വേദാസ്പത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജി.കെ സീമ ക്ലാസെടുത്തു.