ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ ഫോണ്‍ നമ്പര്‍ പ്രചരിക്കുന്നു, വഞ്ചിതരാകരുതെന്ന് സംവിധായകന്‍

കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ ഫോണ്‍ നമ്പര്‍ പ്രചരിക്കുന്നു. ഇക്കാര്യം ഒമര്‍ ലുലു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ നമ്പറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പറ്റിക്കല്‍ നടന്നാല്‍ താന്‍ ഉത്തരവാദിയല്ലെന്നും ആരും വഞ്ചിതരാകരുതെന്നും ഒമര്‍ ലുലു പറഞ്ഞു. 'ശ്രദ്ധിക്കുക, ഇത് എന്റെ നമ്പറല്ല. വ്യജമാണ്. ഏതെങ്കിലും രീതിയിലുള്ള പറ്റിക്കല്‍ നടന്നാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല', ഒമര്‍ കുറിച്ചു. ബാബു ആന്റണി നായകനാകുന്ന പവര്‍സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്റെ പുതിയ […]

കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ ഫോണ്‍ നമ്പര്‍ പ്രചരിക്കുന്നു. ഇക്കാര്യം ഒമര്‍ ലുലു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ നമ്പറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പറ്റിക്കല്‍ നടന്നാല്‍ താന്‍ ഉത്തരവാദിയല്ലെന്നും ആരും വഞ്ചിതരാകരുതെന്നും ഒമര്‍ ലുലു പറഞ്ഞു.

'ശ്രദ്ധിക്കുക, ഇത് എന്റെ നമ്പറല്ല. വ്യജമാണ്. ഏതെങ്കിലും രീതിയിലുള്ള പറ്റിക്കല്‍ നടന്നാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല', ഒമര്‍ കുറിച്ചു. ബാബു ആന്റണി നായകനാകുന്ന പവര്‍സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം. ബാബു ആന്റണിക്കൊപ്പം റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. കൊക്കെയ്ന്‍ വിപണിയാണ് പവര്‍ സ്റ്റാര്‍ സിനിമയുടെ പ്രമേയം.

Related Articles
Next Story
Share it