പുലിക്കുന്നിലെ ഡയാ ലൈഫില്‍ ഫെയ്‌സ് ആന്റ് ഹെയര്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ഫെയ്‌സ് ആന്റ് ഹെയര്‍ ക്ലിനിക് പുലിക്കുന്നിലെ ഡയാ ലൈഫ് മെഡിക്കല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു. ടി.യു അഹമദ് കുഞ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. മൊയ്തീന്‍ കുഞ്ഞി സ്വാഗതം പറഞ്ഞു. ഡോ. മുഹമ്മദ് ബാസില്‍ സെയ്ന്‍ ഫെയ്‌സ് ആന്റ് ഹെയര്‍ ക്ലിനിക്കിലെ ചികിത്സാ രീതികളെ കുറിച്ച് വിശദീകരിച്ചു. ആധുനിക കോസ്മറ്റോളജി ചികിത്സാ രീതികളുമായാണ് പുതിയ ഫെയ്‌സ് ആന്റ് ഹെയര്‍ സെന്റര്‍ തുറന്നത്. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും മുഖത്തെ ചുളിവുകളും ഇല്ലാതാക്കുന്നതിനും മുടി കൊഴിച്ചില്‍ […]

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ഫെയ്‌സ് ആന്റ് ഹെയര്‍ ക്ലിനിക് പുലിക്കുന്നിലെ ഡയാ ലൈഫ് മെഡിക്കല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു. ടി.യു അഹമദ് കുഞ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. മൊയ്തീന്‍ കുഞ്ഞി സ്വാഗതം പറഞ്ഞു. ഡോ. മുഹമ്മദ് ബാസില്‍ സെയ്ന്‍ ഫെയ്‌സ് ആന്റ് ഹെയര്‍ ക്ലിനിക്കിലെ ചികിത്സാ രീതികളെ കുറിച്ച് വിശദീകരിച്ചു. ആധുനിക കോസ്മറ്റോളജി ചികിത്സാ രീതികളുമായാണ് പുതിയ ഫെയ്‌സ് ആന്റ് ഹെയര്‍ സെന്റര്‍ തുറന്നത്. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും മുഖത്തെ ചുളിവുകളും ഇല്ലാതാക്കുന്നതിനും മുടി കൊഴിച്ചില്‍ പൂര്‍ണ്ണമായും തടയുന്നതിനും എല്ലായ്‌പ്പോഴും യുവത്വം നിലനിര്‍ത്തുന്നതിനും ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് ഇവിടെ നല്‍കുകയെന്ന് ഡോ. മുഹമ്മദ് ബാസില്‍ സെയ്ന്‍ പറഞ്ഞു. ഡോ. സഹല്‍ സെയ്ന്‍, ഡോ. നിദ ബാസില്‍, അബ്ദുല്ല മീത്തല്‍, മജീദ് മദീന, അബൂബക്കര്‍ എടനീര്‍, ടി.എ. ഷാഫി, ഹാഷിം കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
സലീം സെയ്ന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it