ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ അയല്‍വാസി കുത്തിക്കൊന്നു

പാലക്കാട്: ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് അയല്‍വാസിയായ മദ്യപാനിയുടെ കുത്തേറ്റ് മരിച്ചു. ഡി.വൈ.എഫ്.ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡണ്ട് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു.അയല്‍വാസിയായ ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയദേവന്‍ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തര്‍ക്കത്തിലായി. അമ്മയെ അടക്കം മര്‍ദ്ദിച്ചു. ഇതറിഞ്ഞ് അവിടെ എത്തിയ ശ്രീജിത്തിനേയും സുഹൃത്തുക്കളേയും അക്രമിക്കുകയായിരുന്നു. മാരകമായി കുത്തേറ്റ […]

പാലക്കാട്: ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് അയല്‍വാസിയായ മദ്യപാനിയുടെ കുത്തേറ്റ് മരിച്ചു. ഡി.വൈ.എഫ്.ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡണ്ട് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
അയല്‍വാസിയായ ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയദേവന്‍ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തര്‍ക്കത്തിലായി. അമ്മയെ അടക്കം മര്‍ദ്ദിച്ചു. ഇതറിഞ്ഞ് അവിടെ എത്തിയ ശ്രീജിത്തിനേയും സുഹൃത്തുക്കളേയും അക്രമിക്കുകയായിരുന്നു. മാരകമായി കുത്തേറ്റ ശ്രീജിത്ത് മരണപ്പെട്ടു.

Related Articles
Next Story
Share it