ബാറില്‍ മദ്യപിച്ച് ലക്കുകെട്ട യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അടിയന്തിര ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തു

തൃശൂര്‍: ബാറില്‍ മദ്യപിച്ച് ലക്കുകെട്ട യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. ശനിയാഴ്ച രാത്രി തൃശൂര്‍ പുന്നയൂര്‍കുളം കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. ബാറില്‍ മദ്യപിച്ചു അക്രമാസക്തനായ യുവാവ് തര്‍ക്കത്തിനിടെ എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചെടുക്കുകയായിരുന്നു. പുന്നൂക്കാവ് സ്വദേശിയായ 55 വയസ്സുകാരനും പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫ് (28) എന്ന യുവാവുമാണ് തര്‍ക്കത്തിലേര്‍പ്പെട്ടത്. ഷരീഫിനെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഓടിച്ചുവന്ന ഓട്ടോ ടാക്‌സി ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടിയതിനെ തുടര്‍ന്നാണ് കാറിലുള്ളവരും ഷരീഫും തമ്മില്‍ […]

തൃശൂര്‍: ബാറില്‍ മദ്യപിച്ച് ലക്കുകെട്ട യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. ശനിയാഴ്ച രാത്രി തൃശൂര്‍ പുന്നയൂര്‍കുളം കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. ബാറില്‍ മദ്യപിച്ചു അക്രമാസക്തനായ യുവാവ് തര്‍ക്കത്തിനിടെ എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചെടുക്കുകയായിരുന്നു.

പുന്നൂക്കാവ് സ്വദേശിയായ 55 വയസ്സുകാരനും പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫ് (28) എന്ന യുവാവുമാണ് തര്‍ക്കത്തിലേര്‍പ്പെട്ടത്. ഷരീഫിനെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഓടിച്ചുവന്ന ഓട്ടോ ടാക്‌സി ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടിയതിനെ തുടര്‍ന്നാണ് കാറിലുള്ളവരും ഷരീഫും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. ഇതിനിടെ ഷരീഫ് പുന്നൂക്കാവ് സ്വദേശിയുടെ ജനനേന്ദ്രിയം കടിച്ചെടുക്കുകയായിരുന്നു.

ഉടന്‍ കുന്നംകുളം റോയല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അടിയന്തിര ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തു.

Related Articles
Next Story
Share it