വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു വാക്‌സിന്‍ നല്‍കിയിരുന്നത്. വാക്‌സിന്‍ സ്വീകരിക്കാനെത്തിയവരും പുറത്ത് നിന്ന് വന്നവരും ഏറെ നേരം പൊരിഞ്ഞ അടി നടന്നു. ആരോഗ്യ വകുപ്പധികൃതര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പൊലീസെത്തിയതിന് ശേഷമാണ് പ്രശ്‌നങ്ങളവസാനിച്ചത്. വ്യാഴാഴ്ച നടന്ന പഞ്ചായത്ത് കോര്‍ കമ്മിറ്റി തീരുമാനപ്രകാരം ഒന്ന്, രണ്ട് വാര്‍ഡുകളിലെ ആളുകള്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കിയിരുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കാന്‍ ധാരണയുള്ളതായി അറിയുന്നു. ഇതിന് […]

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു വാക്‌സിന്‍ നല്‍കിയിരുന്നത്. വാക്‌സിന്‍ സ്വീകരിക്കാനെത്തിയവരും പുറത്ത് നിന്ന് വന്നവരും ഏറെ നേരം പൊരിഞ്ഞ അടി നടന്നു. ആരോഗ്യ വകുപ്പധികൃതര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പൊലീസെത്തിയതിന് ശേഷമാണ് പ്രശ്‌നങ്ങളവസാനിച്ചത്. വ്യാഴാഴ്ച നടന്ന പഞ്ചായത്ത് കോര്‍ കമ്മിറ്റി തീരുമാനപ്രകാരം ഒന്ന്, രണ്ട് വാര്‍ഡുകളിലെ ആളുകള്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കിയിരുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കാന്‍ ധാരണയുള്ളതായി അറിയുന്നു. ഇതിന് വിപരീതമായി ചിലര്‍ക്ക് വാക്‌സിന്‍ നല്‍കിയത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് ഒടുവില്‍ സംഘട്ടനത്തിലേക്ക് തിരിയുകയായിരുന്നു. ഏറെ നേരം തടസപ്പെട്ട വാക്‌സിന്‍ വിതരണം പൊലീസ് സംരക്ഷണത്തോടെ പിന്നീട് തുടര്‍ന്നു.
സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നതിങ്ങനെ: പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ പഞ്ചായത്തിലെ മറ്റു വാര്‍ഡുകളില്‍ നിന്നെത്തിയ ചിലരാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. വരും ദിവസങ്ങളില്‍ പൊലീസ് സഹായത്തോടെ വാക്‌സിന്‍ വിതരണം ചെയ്യും. പുറത്ത് നടന്ന സംഘര്‍ഷം വാക്‌സിന്‍ വിതരണത്തെ തടസ്സപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Related Articles
Next Story
Share it