ഭിന്നശേഷിക്കാരനായ തമ്പാന് അമ്പത്തിയേഴാം വയസില്‍ റേഷന്‍കാര്‍ഡും പിന്നാലെ പെന്‍ഷനും
കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരനായ തമ്പാന്റെ കുടുംബത്തിന് നീണ്ട കാത്തിരിപ്പിനൊടുവില്‍ റേഷന്‍ കാര്‍ഡ് ലഭിച്ചു. ഇതിനു പിന്നാലെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും പെന്‍ഷനും കിട്ടി.ചെറുപനത്തടി കക്കയത്തു വീട്ടില്‍ തമ്പാനാണ് അമ്പത്തിയേഴാം വയസില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. റേഷന്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പഞ്ചായത്തംഗം എന്‍. വിന്‍സെന്റിന്റെ ഇടപെടലില്‍ വെള്ളരിക്കുണ്ട് സിവില്‍ സപ്ലൈസ് അധികൃതര്‍ റേഷന്‍ കാര്‍ഡ് വീട്ടിലെത്തിക്കുകയായിരുന്നു. റേഷന്‍ കാര്‍ഡ് ലഭിച്ചതിനു പിന്നാലെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചെങ്കിലും ഇതിനായി ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. സര്‍ട്ടിഫിക്കറ്റ് ലഭിച്ച് […]

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരനായ തമ്പാന്റെ കുടുംബത്തിന് നീണ്ട കാത്തിരിപ്പിനൊടുവില്‍ റേഷന്‍ കാര്‍ഡ് ലഭിച്ചു. ഇതിനു പിന്നാലെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും പെന്‍ഷനും കിട്ടി.
ചെറുപനത്തടി കക്കയത്തു വീട്ടില്‍ തമ്പാനാണ് അമ്പത്തിയേഴാം വയസില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. റേഷന്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പഞ്ചായത്തംഗം എന്‍. വിന്‍സെന്റിന്റെ ഇടപെടലില്‍ വെള്ളരിക്കുണ്ട് സിവില്‍ സപ്ലൈസ് അധികൃതര്‍ റേഷന്‍ കാര്‍ഡ് വീട്ടിലെത്തിക്കുകയായിരുന്നു. റേഷന്‍ കാര്‍ഡ് ലഭിച്ചതിനു പിന്നാലെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചെങ്കിലും ഇതിനായി ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. സര്‍ട്ടിഫിക്കറ്റ് ലഭിച്ച് മൂന്നുമാസത്തിനകം പെന്‍ഷനും ലഭിച്ചതോടെ തമ്പാന്‍ സന്തോഷത്തിലാണ്. ഓണക്കാലത്തു തന്നെ പെന്‍ഷന്‍ പാസായി വന്നതിനാല്‍ 'മാവേലി'യാണ് പെന്‍ഷന്‍ കൈമാറിയത്. പനത്തടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പാലിയേറ്റീവ് ടീമിന്റെ നേതൃത്വത്തിലാണ് മാവേലിയും കൂട്ടരും വീട്ടിലെത്തി പെന്‍ഷനും ഓണപുടവയും നല്‍കിയത്.
പനത്തടി പഞ്ചായത്തിലെ വാതില്‍പ്പടി സേവന ഗുണഭോക്താവ് കൂടിയാണ് തമ്പാന്‍