തീവണ്ടി കണ്ട് അടുത്ത ട്രാക്കില്‍ കയറിയ ഭിന്നശേഷിക്കാരന്‍ പിന്‍വശത്തു നിന്നു വന്ന തീവണ്ടി തട്ടി മരിച്ചു

കാഞ്ഞങ്ങാട്: മുന്‍ ഭാഗത്തു നിന്നു വന്ന തീവണ്ടിയിടിക്കുന്നതൊഴിവാക്കാന്‍ അടുത്ത ട്രാക്കിലേക്ക് കയറിയ ഭിന്നശേഷിക്കാരന്‍ പിറകുവശത്തു നിന്ന് വന്ന തീവണ്ടി തട്ടി മരിച്ചു. ആലാമിപള്ളി കല്ലഞ്ചിറയില്‍ ഇന്നലെ വൈകിട്ടാണ് അപകടം. ദിനേശ് ബീഡി മുന്‍ തൊഴിലാളി കല്ലഞ്ചിറയിലെ ഡി.വി.ദാമോദരന്‍ (60) ആണ് മരിച്ചത്. കല്ലഞ്ചിറയില്‍ നിന്നും കുശാല്‍നഗറിലെ ഭാര്യ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കിഴക്കുവശത്തെ ട്രാക്കിലൂടെ നടന്നു പോകുമ്പോഴാണ് മുന്‍ഭാഗത്തു നിന്നും തീവണ്ടി വരുന്നത് കണ്ടത്. ഉടന്‍ പടിഞ്ഞാറുവശത്തെ ട്രാക്കില്‍ കയറിയതോടെയാണ് ഇടിച്ചത്. ഭാര്യ: ശാരദ. മക്കള്‍: നിത്യ, […]

കാഞ്ഞങ്ങാട്: മുന്‍ ഭാഗത്തു നിന്നു വന്ന തീവണ്ടിയിടിക്കുന്നതൊഴിവാക്കാന്‍ അടുത്ത ട്രാക്കിലേക്ക് കയറിയ ഭിന്നശേഷിക്കാരന്‍ പിറകുവശത്തു നിന്ന് വന്ന തീവണ്ടി തട്ടി മരിച്ചു. ആലാമിപള്ളി കല്ലഞ്ചിറയില്‍ ഇന്നലെ വൈകിട്ടാണ് അപകടം. ദിനേശ് ബീഡി മുന്‍ തൊഴിലാളി കല്ലഞ്ചിറയിലെ ഡി.വി.ദാമോദരന്‍ (60) ആണ് മരിച്ചത്. കല്ലഞ്ചിറയില്‍ നിന്നും കുശാല്‍നഗറിലെ ഭാര്യ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കിഴക്കുവശത്തെ ട്രാക്കിലൂടെ നടന്നു പോകുമ്പോഴാണ് മുന്‍ഭാഗത്തു നിന്നും തീവണ്ടി വരുന്നത് കണ്ടത്. ഉടന്‍ പടിഞ്ഞാറുവശത്തെ ട്രാക്കില്‍ കയറിയതോടെയാണ് ഇടിച്ചത്. ഭാര്യ: ശാരദ. മക്കള്‍: നിത്യ, ധന്യ നിതിന്‍. മരു മക്കള്‍: ഗിരീശന്‍, സുജിത്ത്, അമ്പിളി.

Related Articles
Next Story
Share it